ക​ലാ​സൃ​ഷ്ടി​ക​ളു​ടെ അ​നു​ക​ര​ണ​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ക​ഴി​വാ​ണ് നി​ർ​മി​ത ബു​ദ്ധി​ക്കു​ള്ള​ത്: എ​ൻ.​എ​സ്. മാ​ധ​വ​ൻ
Wednesday, July 30, 2025 4:36 AM IST
മൂ​വാ​റ്റു​പു​ഴ: നി​ല​വി​ലു​ള്ള​തി​നെ അ​നു​ക​രി​ച്ച് സാ​ഹി​ത്യ സൃ​ഷ്ടി​ക​ളെ സൃ​ഷ്ടി​ക്കു​ന്ന​തി​നാ​ണ് നി​ർ​മി​ത​ബു​ദ്ധി​ക്ക് ശേ​ഷി​യു​ള്ള​തെ​ന്നും മ​റി​ച്ചൊ​രു സ​ർ​ഗാ​ത്മ​ക ന​വ​സൃ​ഷ്ടി സാ​ധ്യ​മ​ല്ലെ​ന്നും സാ​ഹി​ത്യ​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​ൻ.

മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ൽ 33-ാമ​ത് മോ​ണ്‍. തോ​മ​സ് നെ​ടും​ക​ല്ലേ​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ഡോ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സ്, ബ​ർ​സാ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, ക​ണ്‍​വീ​ന​ർ പി.​ബി സ​നീ​ഷ്, ശോ​ഭി​ത ജോ​യ, പി.​ജെ. ജാ​സ്മി​ൻ മേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​ർ​മ​ല കോ​ള​ജി​ന്‍റെ പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്നു മോ​ണ്‍. തോ​മ​സ് നെ​ടും​ക​ല്ലേ​ൽ. 1953 മു​ത​ൽ 1970 വ​രെ​യു​ള്ള 17 വ​ർ​ഷ​ക്കാ​ല​മാ​ണ് മോ​ണ്‍. തോ​മ​സ് നെ​ടും​ക​ല്ലേ​ൽ നി​ർ​മ​ല കോ​ള​ജി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ച​ത്.