പോർച്ചിൽ കിടന്ന കാർ കത്തിനശിച്ച നിലയിൽ
Wednesday, July 30, 2025 4:47 AM IST
പ​ള്ളു​രു​ത്തി: പ​ള്ളു​രു​ത്തി​യി​ൽ പോ​ർ​ച്ചി​ൽ കി​ട​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. പ​ള്ളു​രു​ത്തി നാ​ല്പ​ത​ടി റോ​ഡി​ൽ പ​ന​ക്ക​ൽ വീ​ട്ടി​ൽ ആ​ന്‍റ​ണി​യു​ടെ ഫോ​ർ​ഡ് ഫി​ഗോ കാ​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. കാ​ർ ഓ​ടി​യെ​ത്തി​യ ശേ​ഷം പോ​ർ​ച്ചി​ൽ നി​ർ​ത്തി ആ​ൾ വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ ഉ​ട​നെ​യാ​ണ് തീ​പി​ടി​ച്ച​ത്. കാ​റും പോ​ർ​ച്ചും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

വീ​ടി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഇ​ൻ​വെ​ർ​ട്ട​റും ബാ​റ്റ​റി​യും സ​മീ​പം വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യു​ടെ കേ​ബി​ളു​ക​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തി​യ​ണ​ച്ച​ത്.