ജി​ടെ​ക് മാ​ര​ത്ത​ണ്‍ 2026: ഇ​ന്‍​ഫോ​പാ​ര്‍​ക്ക് കൊ​ച്ചി കാ​മ്പ​സ് വേ​ദി​യാ​കും
Wednesday, July 30, 2025 4:47 AM IST
കൊ​ച്ചി: ല​ഹ​രി​ക്കെ​തി​രെ കേ​ര​ള​ത്തി​ലെ ഐ​ടി സ​മൂ​ഹം ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​യാ​യ ജി​ടെ​ക് മാ​ര​ത്ത​ണ്‍ 2026 ഫെ​ബ്രു​വ​രി 15ന് ​കൊ​ച്ചി ഇ​ന്‍​ഫോ​പാ​ര്‍​ക്ക് കാ​മ്പ​സി​ല്‍ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ വെ​ബ്‌​സൈ​റ്റ് ഉ​ദ്ഘാ​ട​നം ജി​ടെ​ക് ചെ​യ​ര്‍​മാ​നും ഐ​ബി​എ​സ് സ്ഥാ​പ​ക​നു​മാ​യ വി.​കെ. മാ​ത്യൂ​സ് നി​ര്‍​വ​ഹി​ച്ചു.

കേ​ര​ള​ത്തി​ലെ ഐ​ടി ക​മ്പ​നി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഗ്രൂ​പ്പ് ഓ​ഫ് ടെ​ക്‌​നോ​ള​ജി ക​മ്പ​നീ​സ് ആ​ണ് മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 10,000 പേ​ര്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 21.1 കി​ലോ​മീ​റ്റ​ർ ദൈ​ര്‍​ഘ്യ​മു​ള്ള ഹാ​ഫ് മാ​ര​ത്ത​ണ്‍, 10 കി​ലോ​മീ​റ്റ​ർ ഓ​ട്ടം, ആ​റ് കി​ലോ​മീ​റ്റ​ർ ഓ​ട്ടം, മൂ​ന്നു കി​ലോ​മീ​റ്റ​ർ ഫ​ണ്‍ റ​ണ്‍ എ​ന്നി​വ​യാ​ണ് ജി​ടെ​ക് മാ​ര​ത്ത​ണി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.