ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ വ​നി​താ ടോ​യ്‌​ല​റ്റി​ൽ ഒ​ളി​ക്കാ​മ​റ; പ്ര​തി ഒ​ളി​വി​ൽ
Thursday, July 31, 2025 5:19 AM IST
കാ​ക്ക​നാ​ട്: ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ കോ​മ​ൺ ടോ​യ്‌​ല​റ്റ് ഏ​രി​യ​യി​ലെ വ​നി​ത​ക​ളു​ടെ ശു​ചി​മു​റി​യി​ൽ ഒ​ളി​ക്കാ​മ​റ​വ​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ യു​വാ​വി​നെ​തി​രെ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​യാ​ൾ ഒ​ളി​വി​ലാ​യ​തി​നാ​ൽ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പ​ബ്ലി​ക് ടോ​യ്‌​ല​റ്റി​ലാ​ണ് ഒ​ളി​ക്കാ​മ​റ ക​ണ്ടെ​ത്തി​യ​തെ​ന്നും ഐ​ടി ക​മ്പ​നി​ക​ളി​ലൊ​ന്നി​ന്‍റെ ശു​ചി​മു​റി​യി​ലാ​ണ് കാ​മ​റ ക​ണ്ടെ​ത്തി​യ​തെ​ന്ന നി​ല​യി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ശ​രി​യ​ല്ലെ​ന്നും ഇ​ൻ​ഫോ​പാ​ർ​ക്ക് സി​ഐ സ​ജീ​വ്കു​മാ​ർ പ​റ​ഞ്ഞു.

പ്ര​തി ഇ​ത്ത​ര​ത്തി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​ത്തു​ട​ങ്ങി​യി​ട്ട് എ​ത്ര നാ​ളാ​യി എ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ക്കു​മെ​ന്നും സി​ഐ അ​റി​യി​ച്ചു.