ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു
Thursday, July 31, 2025 10:38 PM IST
കാ​ല​ടി: എം​സി റോ​ഡി​ൽ കാ​ല​ടി​ക്ക് സ​മീ​പം മ​റ്റൂ​രി​ൽ ലോ​റി​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. കാ​ഞ്ഞൂ​ർ തെ​ക്കേ അ​ങ്ങാ​ടി പു​തി​യേ​ടം കാ​ച്ച​പ്പി​ള്ളി മാ​ത്യു​വി​ന്‍റെ മ​ക​ൻ (ഞാ​റ​യ്ക്ക​ൽ​ക്കാ​ര​ൻ) ഔ​സേ​ഫ് (72) ആ​ണ് മ​രി​ച്ച​ത്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി കാ​ഞ്ഞൂ​രി​ൽ​നി​ന്നും മ​റ്റൂ​രി​ലേ​ക്ക് വ​രു​ന്ന വ​ഴി ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു അ​പ​ക​ടം.

ഉ​ട​ൻ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കാ​ഞ്ഞൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ക​റു​കു​റ്റി പൈ​നാ​ട​ത്ത് ഫി​ലോ​മ​ന. മ​ക്ക​ൾ: സെ​ഫി​ൽ (ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ്, കാ​ഞ്ഞൂ​ർ), ജെ​ഫി​ൽ (സൗ​ദി അ​റേ​ബ്യ). മ​രു​മ​ക്ക​ൾ: മീ​തു, മെ​ൽ​ബ (സൗ​ദി).