സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം: 55 ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി
Friday, August 1, 2025 4:19 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​വും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വാ​ഹ​നം ഓ​ടി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 233 സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി. 55 ബ​സ് ഡ്രൈ​വ​ര്‍​മാ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​നെ​തി​രെ നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ചു. സി​റ്റി ബ​സു​ക​ള്‍ ഡോ​ര്‍ തു​റ​ന്നി​ട്ട്, അ​പ​ക​ട​ക​ര​മാ​യി ഓ​ടി​ച്ച​താ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ച്ച​ത്.

ഗ​താ​ഗ​ത മ​ന്ത്രി​ക്കും ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍​ക്കും പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. പ​രി​ശോ​ധ​ന വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രും. ഇ​തു കൂ​ടാ​തെ റ​ഡാ​ര്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സം​വി​ധാ​ന​മു​ള്ള വാ​ഹ​നം ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും എ​റ​ണാ​കു​ളം മ​ധ്യ​മേ​ഖ​ല ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.