സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് പ​ദ്ധ​തി​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ
Friday, August 1, 2025 4:47 AM IST
ആ​ലു​വ: സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് പ​ദ്ധ​തി​യു​ടെ 15-ാം വാ​ർ​ഷി​കം എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല​യി​ൽ വി​പു​ല​മാ​യി ന​ട​ത്തും. നാ​ളെ രാ​വി​ലെ 8ന് ​ആ​ലു​വ കീ​ഴ്മാ​ട് മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ൽ മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പോ​ലീ​സി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ളി​ലെ​യും മേ​ല​ധി​കാ​രി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. നി​ല​വി​ൽ 52 സ്കൂ​ളു​ക​ളി​ൽ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​വ​രു​ന്നു​ണ്ട്. ഓ​രോ സ്കൂ​ളി​ലും ര​ണ്ട് ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രും, പ​രേ​ഡ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന ര​ണ്ടു​പേ​രും ഉ​ൾ​പ്പെ​ടെ 104 പേ​രാ​ണ് ഉ​ള്ള​ത്. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടാ​ണ് പ​ദ്ധ​തി​യു​ടെ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ.