വയോധിക മരിച്ചത് ശ്വാസം മുട്ടി; മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ
Friday, August 1, 2025 4:19 AM IST
പെ​രു​മ്പാ​വൂ​ർ: വ​യോ​ധി​ക​യെ തോ​ട്ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ൽ നാ​ൽ​പ്പ​തോ​ളം പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. തോ​ട്ടു​വ മ​ന​യ്ക്ക​പ്പ​ടി വീ​ട്ടി​ൽ ഔ​സേ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​ത്തി(85)​നെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സ​മീ​പ​ത്തെ തോ​ട്ട​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ത്തി​ൽ മു​ഖ​ത്തും കൈ​യി​ലും മു​റി​വു​ക​ളു​മു​ണ്ടാ​യി​രു​ന്നു. അ​ന്നം ശ്വാ​സം മു​ട്ടി​യാ​ണ് മ​രി​ച്ച​തെ​ന്നാ​യി​രു​ന്നു പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

സം​ഭ​വ​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ൽ​പ്പ​തോ​ളം പേ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യു​ക​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും. സ​മീ​പ​ത്തെ കോ​ഴി ഫാ​മി​ലെ മൂ​ന്നു ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. സം​ഭ​വ​സ്ഥ​ല​ത്ത് മ​ൽ​പ്പി​ടു​ത്തം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തി​ന്‍റെ ര​ണ്ട് വ​ള​ക​ളും ക​മ്മി​ലി​ന്‍റെ അ​ടി​യൊ​ഴി​കെ​യു​ള്ള ഭാ​ഗ​ങ്ങ​ളും കാ​ണാ​താ​യി​ട്ടു​ണ്ട്. തോ​ട്ട​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല അ​ന്ന​ത്തി​ന് ആ​യി​രു​ന്നു. തോ​ട്ടം ഉ​ട​മ മ​ദ്രാ​സി​ലാ​ണ്.

ഇ​ന്ന​ലെ റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. കോ​ട​നാ​ട് സി​ഐ, കോ​ട്ട​പ്പ​ടി സി​ഐ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.