കാ​ർ​ബോ​റാ​ണ്ടം സ്ഫോ​ട​നം: ന​ഷ്ട​പ​രി​ഹാ​ര ച​ർ​ച്ച അ​ഞ്ചി​ന്
Friday, August 1, 2025 4:19 AM IST
ക​ള​മ​ശേ​രി: 2024 ജൂ​ണി​ൽ ക​ള​മ​ശേ​രി വ​ട്ടേ​ക്കു​ന്നം കാ​ർ​ബോ​റാ​ണ്ടം യൂ​ണി​വേ​ഴ്സ​ൽ ക​മ്പ​നി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ഞ്ചി​ന് ന​ഷ്ട​പ​രി​ഹാ​ര ച​ർ​ച്ച ന​ട​ക്കും.

പ​ത്ത​ടി​പ്പാ​ടം പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ൽ രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ, ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ, സെ​ക്ര​ട്ട​റി, പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ, ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു.