മൂവാറ്റുപുഴ നിര്‍മലയില്‍ മെറിറ്റ് ദിനാഘോഷം
Friday, August 1, 2025 5:00 AM IST
മൂ​വാ​റ്റു​പു​ഴ: നി​ര്‍​മ​ല കോ​ള​ജി​ല്‍ 2022- 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ഡി​ഗ്രി​യും,2023-2025 വ​ര്‍​ഷ​ത്തി​ല്‍ പി​ജി പ​ഠ​ന​വും പൂ​ര്‍​ത്തി​യാ​ക്കി റാ​ങ്ക് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ച്ചു.​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ മെ​റി​റ്റ് ദി​നാ​ഘോ​ഷ​ത്തി​ല്‍ ഗാ​ന​ര​ച​യി​താ​വും, ക​വി​യു​മാ​യ വ​യ​ലാ​ര്‍ ശ​ര​ത്ച​ന്ദ്ര വ​ര്‍​മ മു​ഖ്യാ​തി​ഥി​യാ​യി.

ച​ട​ങ്ങി​ല്‍ റാ​ങ്ക് ജേ​താ​ക്ക​ള്‍, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി പാ​ഠ്യ-​പാ​ഠ്യേ​ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍, എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി പു​ര​സ്‌​കാ​ര ജേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ 180 വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് കോ​ള​ജ് ആ​ദ​രി​ച്ച​ത്. 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ യു​ജി വി​ഭാ​ഗ​ത്തി​ല്‍ 46റാ​ങ്കും, പി​ജി വി​ഭാ​ഗ​ത്തി​ല്‍ 22റാ​ങ്കു​ക​ളു​മാ​ണ് കോ​ള​ജ് നേ​ടി​യ​ത്. മെ​റി​റ്റ് ദി​നാ​ഘോ​ഷ​ത്തി​ല്‍ കോ​ള​ജ് ഓ​ട്ടോ​ണോ​മ​സ് ഡ​യ​റ​ക്ട​ര്‍ ഡോ.​കെ.​വി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ്, ബ​ര്‍​സാ​ര്‍ ഫാ. ​പോ​ള്‍ ക​ള​ത്തൂ​ര്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഡോ. ​സോ​ണി കു​ര്യാ​ക്കോ​സ്, ഡോ. ​ജി​ജി കെ. ​ജോ​സ​ഫ്, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ സി. ​എ​മി ടോ​മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.