പ്ര​ത്യാ​ശ മാ​താ​വി​ന്‍റെ പ​ള്ളി ച​രി​ത്ര സ്മാ​ര​ക​മാ​കും
Friday, August 1, 2025 4:47 AM IST
വൈ​പ്പി​ൻ: പോ​ർ​ച്ചു​ഗീ​സ് ച​രി​ത്ര സ്മ​ര​ണ​ക​ൾ ഉ​റ​ങ്ങു​ന്ന ഫോ​ർ​ട്ട് വൈ​പ്പി​നി​ലെ പ്ര​ത്യാ​ശ മാ​താ​വി​ന്‍റെ പ​ള്ളി ഉ​ട​ൻ ച​രി​ത്ര​സ്മാ​ര​ക​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു. 1605ൽ ​പോ​ർ​ച്ചു​ഗീ​സു​കാ​ർ സ്ഥാ​പി​ച്ച പ​ള്ളി​യാ​ണി​ത്.

പ​ള്ളി​യി​ലെ പ​ല ആ​രാ​ധ​ന വ​സ്തു​ക്ക​ളും പോ​ർ​ച്ചു​ഗീ​സ് കാ​ല​ത്തു​ള്ള​വ​യാ​ണ്. ഇ​വ​യി​ൽ സു​പ്ര​ധാ​ന​മാ​യ ഒ​ന്നാ​ണ് ‘എ​ച്ചേ ഹോ​മോ’ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന പീ​ഡി​ത​നാ​യ ക്രി​സ്തു​വി​ന്‍റെ ശി​ല്പം. പോ​ർ​ച്ചു​ഗീ​സ് ഭാ​ഷാ ബ​ന്ധ​മു​ള്ള ‘പോ​ർ​ച്ചു​ഗീ​സ് ക്രി​യോ​ൾ' പാ​ട്ടു​ക​ളാ​യും പ്രാ​ർ​ഥ​ന​ക​ളാ​യും നി​ല​നി​ൽ​ക്കു​ന്ന പൈ​തൃ​ക സ​മൂ​ഹം ഫോ​ർ​ട്ടു വൈ​പ്പി​നി​ൽ ഇ​പ്പോ​ഴു​മു​ണ്ട്.

ഇ​തെ​ല്ലാം പ​രി​ഗ​ണി​ച്ച് പ​ള്ളി​യെ ച​രി​ത്ര​സ്മാ​ര​ക​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​രാ​വ​സ്തു വ​കു​പ്പി​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്ന​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.