എം​ഡി​എം​എ​യു​മാ​യി മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍
Friday, August 1, 2025 4:47 AM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യു​മാ​യി മൂ​ന്നു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളു​രു​ത്തി ചി​റ​ക്ക​ല്‍ പാ​ല​ത്തി​ന് സ​മീ​പം ആ​ഷ്‌​നാ മ​ന്‍​സി​ലി​ല്‍ പി.​എം. ഷ​മീ​ര്‍ (49), ക​ലൂ​ര്‍ ചീ​നി​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ സോ​ണി ജി​ന്ന​സ് (24), ക​ലൂ​ര്‍ വാ​തി​യാ​ര്‍​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വി.​ബി. സ​ന​ല്‍ എ​ന്നി​വ​രെ​യാ​ണ് കൊ​ച്ചി സി​റ്റി ഡാ​ന്‍​സാ​ഫ് ടീം ​പി​ടി​കൂ​ടി​യ​ത്. ഷ​മീ​റി​നെ തൃ​ക്കാ​ക്ക​ര വാ​ഴ​ക്കാ​ല ഭാ​ഗ​ത്ത് നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്ന് 22.71 ഗ്രാം ​എം​ഡി​എം​എ​യും 92,500 രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​യാ​ള്‍​ക്കെ​തി​രെ വേ​റെ മൂ​ന്നു മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. എ​റ​ണാ​കു​ളം കെ​എ​സ്ആ​ര്‍​ടി​സി ബ്‌​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ല്‍ നി​ന്നാ​ണ് സോ​ണി​യെ​യും സ​ന​ലി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് 2.57 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.