ആ​ടി​പ്പാ​ടി വ​യോ​ജ​ന​ങ്ങ​ൾ : ശ്ര​ദ്ധേ​യ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​യോ​ജ​ന​ക​ലാ​മേ​ള
Friday, August 1, 2025 5:00 AM IST
കോ​ത​മം​ഗ​ലം: ആ​ദി​വാ​സി​നൃ​ത്ത​വും ഒ​പ്പ​ന​യും മാ​ർ​ഗം​ക​ളി​യും നൃ​ത്ത​വും നാ​ട​ൻ​പാ​ട്ടു​ക​ളും ക​ഥാ​പ്ര​സം​ഗ​വു​മൊ​ക്കെ​യാ​യി 70 പി​ന്നി​ട്ട വ​യോ​ജ​ന​ങ്ങ​ൾ വേ​ദി കൈ​യ​ട​ക്കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച വ​യോ​ജ​ന ക​ലാ​മേ​ള- വ​ർ​ണ​ച്ചി​റ​കി​ലാ​ണ് പ​ത്തു​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നാ​യി എ​ത്തി​യ അ​ഞ്ഞൂ​റി​ൽ​പ​രം വ​രു​ന്ന വ​യോ​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധേ​യ പ്ര​ക​ട​നം. 85 ടീ​മു​ക​ളാ​ണ് പ​രി​പാ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജെ​സി സാ​ജു, കാ​ന്തി വെ​ള്ള​ക്ക​യ്യ​ൻ, ജി​ജി ഷി​ജു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​ന്ദു ശ​ശി, ആ​ശ ജി​മ്മി,

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, സാ​ലി ഐ​പ്പ്, ജെ​യിം​സ് കോ​റ​ന്പേ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​സ​മോ​ൾ ഇ​സ്മാ​യി​ൽ, ആ​നി​സ് ഫ്രാ​ൻ​സി​സ്, പി.​എം ക​ണ്ണ​ൻ, റ്റി.​കെ കു​ഞ്ഞു​മോ​ൻ, ലി​സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.