പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം : വനിതാ കൗ​ണ്‍​സി​ല​റെ പു​റ​ത്താ​ക്കി കോ​ണ്‍​ഗ്ര​സ്
Friday, August 1, 2025 4:19 AM IST
കൊ​ച്ചി: പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​റെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി. കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ തോ​പ്പും​പ​ടി ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ഷീ​ബ ഡു​റോ​മി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സി​പി​എ​മ്മു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നു എ​ന്ന​താ​ണ് ഷീ​ബ​യ്‌​ക്കെ​തി​രാ​യ ആ​രോ​പ​ണം.

താ​ക്കീ​ത് ചെ​യ്തും ക​ത്ത് മു​ഖേ​ന​യും ന​ല്‍​കി​യ മു​ന്ന​റി​യി​പ്പു​ക​ള്‍ അ​വ​ഗ​ണി​ച്ച് നി​ര​ന്ത​രം പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചെ​യ്തു​വ​രു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് പ​റ​ഞ്ഞു. കോ​ര്‍​പ​റേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​പ്പ് ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ല്‍ മു​ന്‍​പ് ഷീ​ബ സ​സ്‌​പെ​ന്‍​ഷ​ന്‍ നേ​രി​ട്ടി​രു​ന്നു.

വോ​ട്ടെ​ടു​പ്പ് ഘ​ട്ട​ത്തി​ല്‍ പേ​രെ​ഴു​താ​തെ ബാ​ല​റ്റ് പേ​പ്പ​ര്‍ തി​രി​കെ ന​ല്‍​കി വോ​ട്ട് അ​സാ​ധു​വാ​ക്കി എ​ന്ന​താ​യി​രു​ന്നു ഷീ​ബ​യ്‌​ക്കെ​തി​രാ​യ കു​റ്റം. അ​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ആ​റു മാ​സ​ത്തി​നു​ശേ​ഷം പാ​ര്‍​ട്ടി​യി​ല്‍ തി​രി​കെ എ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​ലേ​ക്ക് കു​റു​മാ​റി​യ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ നോ​മി​നി​യാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ ആ​ളാ​ണ് ഷീ​ബ ഡുറോം.

പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഷീ​ബ ഡു​റോം

കൊ​ച്ചി: പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​രു​ടെ​യോ ഗൂ​ഢ​താ​ല്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​ണ് ത​ന്നെ പു​റ​ത്താ​ക്കി​യ​തെ​ന്നും ഷീ​ബ ഡു​റോം. ഒ​ടു​വി​ല്‍ ന​ട​ന്ന മെ​ട്രോ പൊ​ളി​റ്റ​ന്‍ ആ​സൂ​ത്ര​ണ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ലും പാ​ര്‍​ടി സ്ഥാ​നാ​ര്‍​ഥി​ക്കാ​യി വോ​ട്ട് ചെ​യ്ത താ​ന്‍ എ​ന്ത് പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് ബോ​ധ്യ​മാ​യി​ട്ടി​ല്ല. പ​രി​പാ​ടി​ക​ള്‍ മ​ന:​പൂ​ര്‍​വം ത​ന്നെ അ​റി​യി​ച്ചി​ല്ല.

അ​റി​യി​ക്ക​ണ​മെ​ന്ന് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളോ​ട് നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സ്ത്രീ​യെ​ന്ന പ​രി​ഗ​ണ​ന ന​ല്‍​കാ​തെ ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് പൊ​തു​സ​മൂ​ഹ​ത്തി​ല്‍ ആ​ക്ഷേ​പി​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും ഷീ​ബ പ​റ​ഞ്ഞു.