കു​ടി​വെ​ള്ള പൈ​പ്പ് മാ​റ്റി സ്ഥാ​പി​ക്കാ​ൻ 5.2 ല​ക്ഷം അ​നു​വ​ദി​ച്ചു
Friday, August 1, 2025 4:47 AM IST
വൈ​പ്പി​ൻ: ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ൻ​വ​ശം മു​ത​ൽ അ​പ്പ​ങ്ങാ​ട് തോ​ടു​വ​രെ​യു​ള്ള വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ൻ ഈ ​ഭാ​ഗ​ത്തെ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കും. ഇ​തി​നാ​ന്‍റെ ഭാഗമായി എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 5.20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.