ബൈ​ക്ക​പ​ക​ട​ത്തി​ല്‍ യു​വാ​വും യു​വ​തി​യും മ​ര​ണ​മ​ട​ഞ്ഞു
Friday, August 1, 2025 10:11 PM IST
കോ​ഴി​ക്കോ​ട്: ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ര​ണ്ടു മ​ര​ണം. ബൈ​ക്ക് യാ​ത്രി​ക​രാ​യ കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് കാ​ളൂ​ര്‍ റോ​ഡ് ശ്രീ​ഹ​രി​യി​ല്‍ പ​രേ​ത​നാ​യ ദി​നേ​ശ​ന്‍റെ മ​ക​ന്‍ മ​ഹ​ല്‍ (22), കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന അ​ഫ്‌​ന (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ക്ക് കോ​ഴി​ക്കോ​ട് ഫ്രാ​ന്‍​സീ​സ് റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ അ​ഫ്‌​ന ത​ല്‍​ക്ഷ​ണം മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മ​ഹ​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ല്‍ മ​റ്റൊ​രാ​ളും കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ഇ​യാ​ള്‍ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. ബീ​ച്ചി​ലേ​ക്കു പോ​കു​ന്ന വ​ഴി​ക്ക് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.