‘ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളെ ‌‌ ആ​യു​ധ​മാ​ക്ക​രു​ത് ’
Wednesday, July 30, 2025 5:21 AM IST
കോ​ഴി​ക്കോ​ട്: ഭാ​ര​ത​ത്തി​ന്‍റെ പൈ​തൃ​ക​വും വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ മൗ​ലി​ക ബോ​ധ്യ​ങ്ങ​ളും സം​ര​ക്ഷി​ക്കേ​ണ്ട ഭ​ര​ണ​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ൾ അ​ധി​കാ​ര​ഭ്ര​മ​ത്താ​ൽ അ​സ​ഹി​ഷ്ണു​ത​യു​ടെ പ്ര​ചാ​ര​ക​രാ​യി മാ​റി​യെ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ.

ഇ​തി​ന്‍റെ പ​രി​ണി​ത​ഫ​ല​മാ​ണ് ഛത്തീ​സ്ഗ​ഡി​ലെ ദു​ർ​ഗി​ൽ ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് നേ​രെ ഉ​ണ്ടാ​യ അ​തി​ക്ര​മ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്താ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ പ​ക്ഷ​പാ​ത​പ​ര​മാ​യ മ​നോ​ഭാ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​മാ​യ ചാ​ത്ത​മം​ഗ​ലം മൗ​ണ്ട് ഹെ​ർ​മോ​ൻ അ​ര​മ​ന​യി​ൽ ചേ​ർ​ന്ന പൊ​തു​യോ​ഗ​ത്തി​ൽ മ​ല​ബാ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ബോ​ബി പീ​റ്റ​ർ പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.