കൂരാച്ചുണ്ട്: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് അവയെ ഉന്മൂലനം ചെയ്യണമെന്ന് കൂരാച്ചുണ്ടില്‍ ചേര്‍ന്ന ഇന്‍ഫാം ഫെയര്‍ പ്രൈസ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സൊസൈറ്റി പ്രസിഡന്റ് ദേവസ്യ കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ആദ്യകാല പ്രസിഡന്റ് എന്‍.സി ചെറിയാന് നെല്ലിക്കലിനെ അനുസ്മരിച്ചു. സി.എ തോമസ്കുട്ടി, ട്രഷറര്‍ ജോസ് ജോസഫ് കിഴക്കുംപുറം, വില്‍സണ്‍ തോമസ് കൊങ്ങോല, ജോര്‍ജ് തോമസ് പുള്ളിക്കാട്ട്, ജോര്‍ജ് ചിരട്ടവയലില്‍, ബിനു വരകുപാറ, എന്‍.സി ജോസ് നെല്ലിക്കല്‍, കെ.കെ മത്തായി കുന്നേല്‍, ചെറിയാന് അറയ്ക്കല്‍, ബേബി മുണ്ടയ്ക്കല്‍, പി.ജി തങ്കപ്പന് പണിക്കശേരി, ജെയിംസ് കൂരാപ്പള്ളില്‍, കെ അമാനുള്ള, ജോസ് ഉറുമ്പുങ്കല്‍, ആന്റോ കായിത്തറ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ദേവസ്യ കെ. വര്‍ഗീസ് (പ്രസിഡന്റ്), വില്‍സണ്‍ തോമസ് കൊങ്ങോല (വൈസ് പ്രസിഡന്റ്) സി.എ തോമസുകുട്ടി ചെരിയംപുറത്ത് (സെക്രട്ടറി), ജോസ് ജോസഫ് കിഴക്കുംപുറം (ട്രഷറര്‍).