ജി​യോ​ള​ജി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, July 29, 2025 7:56 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ​യി​ല്‍ മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യ മ​ണ്ണാ​ത്തി​യേ​റ്റ് മ​ല​യി​ല്‍ ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​ദേ​ശ​ത്ത് 24 കു​ടു​ബ​ങ്ങ​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. ഇ​വ​ര്‍ ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. പാ​റ പൊ​ട്ടി​ച്ചു​നീ​ക്കി​യാ​ലേ ഇ​വ​ര്‍​ക്ക് സ്വ​ന്തം വീ​ടു​ക​ളി​ലേ​യ്ക്ക് തി​രി​ച്ചെ​ത്താ​നാ​കൂ. അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​ത്.