കൂടരഞ്ഞി: ഛത്തിസ്ഗഡിലെ ദുര്‍ഗ്ഗില്‍ മത പരിവര്‍ത്തനം ആരോപിച്ചു രണ്ടു കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതിനെതിരെ ആം ആദ്മി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി.
തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് മനു പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു.ജോബി പുളിമൂട്ടില്‍, ബാബു ഐക്കരശ്ശേരിയില്‍, ജോയി കളത്തിപറമ്പില്‍, ഫ്രാന്‍സിസ് പുന്നക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്കി.
കൂരാച്ചുണ്ട്: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കെസിവൈഎം കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റി തിരി തെളിയിച്ച് പ്രതിഷേധിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ നീലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡെന്നി കണ്ടത്തിന്‍കര, ടിനു മുതുപ്ലാക്കല്‍, അന്വിന് കണ്ടശാംകുന്നേല്‍, കിരണ്‍ തയ്യില്‍, ഡോണ കിരണ്‍, ജുവാന കാരക്കട, അലോണ പൂകമല, എമില്‍ ഒറ്റപ്ലാക്കല്‍, ആല്ബിന് കുറ്റിയാനിക്കല്‍, ഹെലന് മലേപ്പറമ്പില്‍, ജെന്ന തേനംമാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കൂരാച്ചുണ്ട്: കന്യാസ്ത്രീകളെ ജയിലിലടച്ച ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ നടപടിയില്‍ കല്ലാനോട് ആറാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ഷാജന് കടുകന്മാക്കല് അധ്യക്ഷത വഹിച്ചു. ജോണ്സണ് എട്ടിയില്‍, കുര്യന് ചെമ്പനാനി, ജോസ് വട്ടുകുളം, തോമസ് കിഴക്കേവീട്ടില്‍, സന്ദീപ് കളപ്പുരയ്ക്കല്‍, ജോമോന് പുല്ലന്‍പ്ലാവില്‍ എന്നിവര്‍ പ്രസംഗിച്ചു.
കൂടരഞ്ഞി: മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ ആക്കിയ സംഭവം രാജ്യത്തിന്റെ മതനിരപേക്ഷ സംസ്കാരത്തിന് അപമാനമാണെന്ന് കേരള കോണ്‍ഗ്രസ് എം കൂടരഞ്ഞി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷൈജു കോയിനിലം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്, ബേബി തടത്തില്‍, അഡ്വ. ജിമ്മി ജോര്‍ജ്, മാണി വള്ളോപള്ളിയില്, അഗസ്റ്റിന് ചെമ്പോട്ടിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.