വി​ദേ​ശ മ​ദ്യ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Saturday, August 2, 2025 5:20 AM IST
നാ​ദാ​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ട് പോ​വു​ക​യാ​യി​രു​ന്ന 33 കു​പ്പി മാ​ഹി വി​ദേ​ശ മ​ദ്യ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി നാ​ദാ​പു​രം എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. പ​ശ്ചി​മ ബം​ഗാ​ൾ ന​ദി​യാ ജി​ല്ല​യി​ൽ കൃ​ഷ്ന​ഗ​ർ താ​ലൂ​ക്ക് ഭീം​പു​ർ വി​ല്ലേ​ജ് പ​ഗു​ർ​ഗ​ച്ചി​യി​ലെ ആ​ദി​ർ​ഘോ​ഷ് (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പെ​രി​ങ്ങ​ത്തൂ​ർ നാ​ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ലെ കാ​യ​പ​ന​ച്ചി​യി​ൽ നാ​ദാ​പു​രം എ​ക്സൈ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ ത​ല​ശേ​രി- മൈ​സൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.