കോടഞ്ചേരി: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് താമരശേരി രൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. തുടർന്ന് നടത്തിയ പ്രതിഷേധ യോഗത്തിൽ കോടഞ്ചേരി ഫൊറോന ഡയറക്ടർ ഫാ. കുര്യാക്കോസ് ഐകുളമ്പിൽ, കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ, രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ,
കോടഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ഷാജു കരി മഠത്തിൽ, എഫ്സിസി കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ സാലിം ടോം, കോടഞ്ചേരി യൂണിറ്റ് ട്രഷറർ ബിബിൻ കുന്നത്ത് എന്നിവർ പ്രസംഗിച്ചു. കോടഞ്ചേരി പള്ളിയിലെ വിവിധ സംഘടനകളായ മാതൃവേദി വിൻസന്റ് ഡി പോൾ, കെസിവൈഎം, പ്രയർ ഗ്രൂപ്പ് എന്നിവർ റാലിയിൽ പങ്കാളികളായി. അസിസ്റ്റന്റ് വികാരി ഫാ. ജിയോ കടുകൻമാക്കിൽ,
ഫാ. മരിയ ദാസ്, ഡീക്കൻ സിനോ കരിക്കാട്ട്കണ്ണിയേൽ, ജോജോ പള്ളിക്കാമടത്തിൽ, ജെയിംസ് വെട്ടുകല്ലും പുറത്ത്, ജസ്റ്റിൻ തറപ്പേൽ, തങ്കച്ചൻ ആയത്ത് പാടത്ത്, ജോസഫ് നടുവിലെടത്ത്, സീന റോസ് തറയിൽ, സൈമൺ അമ്പാട്ട്, ജിഷ ജോഷി പുതിയേടത്ത്, സനി പുള്ളിക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട്: കന്യാസ്ത്രീകളെ ജയിലില്‍ അടച്ചത് മതേതരത്വത്തോടും ദേശീയതയോടും കാണിക്കുന്ന അവഹേളനമാണെന്ന് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി സംസ്ഥാന സമിതി. സംസ്ഥാന പ്രസിഡന്റ് വി.വി. അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് വര്‍ക്കിംഗ് പ്രസിഡന്റ് തമ്പി എരുമേലിക്കര ആവശ്യപ്പെട്ടു.
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാനോട് അങ്ങാടിയിൽ ഭരണഘടന ഉറക്കെ വായിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അരുൺ ജോസ്, സണ്ണി കോട്ടയിൽ, കുര്യൻ ചെമ്പനാനി, സണ്ണി തുണ്ടിയിൽ, ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കൽ, രാഹുൽ രാഘവൻ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി: കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണയും സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല, ജോസ് പൈക, വി.ഡി. ജോസഫ്, ടോമി ഇല്ലിമുട്ടിൽ, ബിജു ഓത്തിക്കൽ, സാബു അവണ്ണൂർ, റെജി തമ്പി, വാസുദേവൻ ഞാറ്റുകാലായിൽ, ലിസി ചാക്കോ എന്നിവർ പ്രസംഗിച്ചു.
മുക്കം: മുക്കം തിരുഹൃദയ ഇടവകയിലെ മുഴുവൻ സംഘടനകളുടെയും നേതൃത്വത്തിൽ മുക്കം ടൗണിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. റാലി ഇടവക വികാരി ഫാ. ജോൺ ഒറവുംകര ഉദ്ഘാടനം ചെയ്തു. ഫാ. മാർട്ടിൻ, സിസ്റ്റർ ഡാലിയ, സിസ്റ്റർ സ്നേഹ, വർഗീസ് പാലക്കീൽ, പാരിഷ് സെക്രട്ടറി ആന്റണി ആരനോലിക്കൽ, ട്രാസ്റ്റിമാരായ തോമസ് കുരിശുംമൂട്ടിൽ, ദേവസ്യ പൈമ്പിള്ളിൽ, ലോവൽ പള്ളിത്താഴത്ത്, അഖിൽ മലേകുന്നേൽ എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട്: രാജ്യത്തെ പൗരസ്വാതന്ത്ര്യമാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും, സിസ്റ്റര്‍ പ്രീതി മേരിയുടെയും രൂപത്തില്‍ ഛത്തീസ്ഗഡിലെ ദുര്‍ഗ സെന്‍ട്രല്‍ ജയിലില്‍ തടവറയിലായതെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫന്‍ ജോര്‍ജ്. കന്യാസ്ത്രീകളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് സിസ്റ്റര്‍മാരോട് ചോദിച്ചത് നിങ്ങള്‍ വിദേശികള്‍ അല്ലേ, വിദേശികള്‍ക്ക് ഇന്ത്യയില്‍ എന്താണ് കാര്യമെന്നാണ്.
എങ്ങോട്ടാണ് ബിജെപിയും, സംഘപരിവാര്‍ സംഘടനകളും കൂടെ നമ്മുടെ രാജ്യത്തെ നയിച്ചുകൊണ്ട് പോകുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. ക്രിസ്തുമസ് കേക്കും ചായയുമായി ബിഷപ് ഹൗസുകളും, അരമനകളും കയറിയിറങ്ങുന്ന കേരളത്തിലെ ബിജെപിക്കാരുടെ പ്രത്യയശാസ്ത്രത്തിന്റെ തനിനിറം ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അധ്യക്ഷത വഹിച്ചു.
കെ.എം. പോള്‍സണ്‍, ബേബി കാപ്പുകാട്ടില്‍, ബോബി മൂക്കന് തോട്ടം, ജോസഫ് വെട്ടുകല്ലേല്‍, സുരേന്ദ്രന് പാലേരി, ബോബി ഓസ്റ്റിന്‍, ബേബി സെബാസ്റ്റ്യന്‍, ജോസഫ് പൈമ്പിള്ളി, അനേക് തോണിപ്പാറ, അരുണ്‍ തോമസ്, ജോസഫ് വയലില്‍, വില്‍സണ്‍ പാത്തിച്ചാലില്‍, സിജോ വടക്കേന്‍തോട്ടം, ഷാജു പ്ലാത്തോട്ടത്തില്‍, ബേബി പൂവത്തിങ്കല്‍, സിനി സിജോ, റീത്താ ജസ്റ്റിന്, ലൂസി തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.
പശുക്കടവ്: പശുക്കടവ് ഇടവക കത്തോലിക്ക കോൺഗ്രസിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. പശുക്കടവ് ഇടവക വികാരി ഫാ. ടിൽജോ പാറത്തോട്ടത്തിൽ, കത്തോലിക്കാ കോൺഗ്രസ് പ്രതിനിധി ഷാന്റി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ഡെന്നി പെരുവേലിൽ, കെസിവൈഎം പ്രതിനിധി അഖിൽ ജോൺ, ആൻഡ്രൂസ് തായ്പുരയിടത്തിൽ, മാതൃവേദി പ്രതിനിധികളായ ബിബി പാറക്കൽ, മിനി കണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.
കട്ടിപ്പാറ: ഹോളി ഫാമിലി പള്ളി എകെസിസി യൂണിറ്റ് പ്രതിഷേധ റാലി സംഘടിപ്പിച്ചു.ഇടവക വികാരി ഫാ. മിൽട്ടൺ മുളങ്ങാശേരി റാലിക്ക് നേതൃത്വം നൽകി. എകെസിസി പ്രസിഡന്റ് ജോഷി ജോസഫ് മണിമല, സെക്രട്ടറി ബാബു ചെട്ടിപറമ്പിൽ, റെജി മണിമല, സോജി ഏറത്ത്, ജിൻസി പറപ്പള്ളി, ജിൻസി കൊച്ചുവീട്ടിൽ, അരുൺ പള്ളിയോടി എന്നിവർ പങ്കെടുത്തു.
കണ്ണോത്ത്: കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കണ്ണോത്ത് അങ്ങാടിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. ഫാ. സെബാസ്റ്റ്യന്‍ പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ജോസ് തോമസ് കുമ്പുകല്, സെക്രട്ടറി മാത്യു അറുകാക്കല്‍, ദേവസ്യ പാപ്പടിയില്, റോബിന് മഠത്തിപറമ്പില്‍, ഷാജു കോടൂര്, റോയ് മണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
കോഴിക്കോട്: കന്യസ്ത്രീകളെ ജയിലില്‍ അടച്ച സംഭവത്തില്‍ സിവൈഎംഎ പ്രതിഷേധിച്ചു. പ്രസിഡന്റ് ഇന്‍ ചാര്‍ജ് അഗസ്റ്റിന് പയ്യപ്പിള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയിന് അറക്കല്‍, ജോയിന്റ് സെക്രട്ടറി സ്റ്റീഫന്‍ ഡിക്രൂസ്, ട്രഷറര്‍ ബ്രിജീഷ് പ്രവീണ്‍, കണ്‍വീനര്‍ ജിയോ ജെയ്സണ്‍, എ.എക്സ് നൈജു, ആന്റണി പൈനാടത്ത് എന്നിവര്‍ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാനോട് അങ്ങാടിയിൽ ഭരണഘടന ഉറക്കെ വായിച്ച് പ്രതിഷേധിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അരുൺ ജോസ്, സണ്ണി കോട്ടയിൽ, കുര്യൻ ചെമ്പനാനി, സണ്ണി തുണ്ടിയിൽ, ജെറിൻ കുര്യാക്കോസ്, ജോസ്ബിൻ കുര്യാക്കോസ്, സന്ദീപ് കളപ്പുരയ്ക്കൽ, രാഹുൽ രാഘവൻ എന്നിവർ പ്രസംഗിച്ചു.
കത്തോലിക്കാ കോൺഗ്രസ് കല്ലാനോട് യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. ജിനോ ചുണ്ടയിൽ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോർജ് ദാസ് കാനാട്ട് അധ്യക്ഷത വഹിച്ചു. ഷിബു കുഴിവേലിൽ, നിക്സൺ പറപ്പള്ളിയിൽ, മാക്സിൻ പെരിയപ്പുറം, വിനോദ് നരിക്കുഴി, ജോൺസൺ മാളിയേക്കൽ, ജോസ് മടുക്കയിൽ, ബൈജു ഇളംപ്ലാശേരി തുടങ്ങിയവർ പ്രസംഗിച്ചു.
കൂടരഞ്ഞി: ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പാറയിൽ നിന്നും ആറ് കിലോമീറ്റർ കാൽനടയായി പ്രതിഷേധ ഹൈവേ മാർച്ച് നടത്തി. ആർജെഡി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് പി.എം. തോമസ് ഉദ്ഘാടനം ചെയ്തു. വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, പി.എം. ഫ്രാൻസീസ്, എം.ടി. സൈമൺ, ജോർജ് മംഗര, മുഹമ്മദ് കുട്ടി പുളിയ്ക്കൽ, ജോർജ് പ്ലാക്കാട്ട്, ബിജു മുണ്ടക്കൽ, ജോളി പൊന്നംവരിക്കയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കുപ്പായക്കോട്: ബിജെപി സർക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധവും പൗരാവകാശ ലംഘനവുമാണെന്ന് കുപ്പായക്കോട് ഇടവക പൗരസമിതി വിലയിരുത്തി. കുപ്പായക്കോട് ഇടവക വികാരി ഫാ. ജെയിംസ് കുഴിമറ്റത്തിന്റെ നേതൃത്വത്തിൽ കുപ്പായക്കോട് അങ്ങാടിയിലേക്ക് റാലി നടത്തി. തുടർന്ന് നടന്ന യോഗത്തിൽ പുതുപ്പാടി പഞ്ചായത്ത് മെമ്പർ ഷിൻജോ തൈക്കൽ, മോളി ആന്റോ, രാജു ജോസ് ചോള്ളാ മഠത്തിൽ, ജെസി വയലുങ്കൽ, സൺഡേ സ്കൂൾ അധ്യാപകരായ ജസ്റ്റിൻ, തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജു കാരക്കട, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ്, സിമിലി ബിജു, ജെസി ജോസഫ്, കുര്യൻ ചെമ്പനാനി, നിസാം കക്കയം, ആൻഡ്രൂസ് കട്ടിക്കാന, ജോസ്വിൻ, മനോജ് ചേലാപറമ്പിൽ, സജി ചേലാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
നെല്ലിപ്പൊയിൽ: എകെസിസി മഞ്ഞുവയൽ യൂണിറ്റ് നെല്ലിപ്പൊയിലിൽ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മഞ്ഞുവയൽ സെന്റ് ജോൺസ് ബാപ്സ്റ്റിസ്റ്റ് പള്ളി വികാരി ഫാ. ജോർജ് കറുകമാലിയിൽ പന്തം തിരിതെളിച്ചു പ്രതിഷേധത്തിന് തുടക്കം കുറിച്ചു. എകെസിസി കോടഞ്ചേരി ഫൊറോന പ്രസിഡന്റ് ജോസഫ് ആലവേലിയിൽ ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിൽ ഷിന്റോ കുന്നപ്പള്ളിയിൽ അധ്യക്ഷത വഹിച്ചു.
കത്തോലിക്ക കോൺഗ്രസ് യൂത്ത് വിംഗ് രൂപത സമിതി അഗം ലൈജു അരീപ്പറമ്പിൽ, കെസിവൈഎം കോടഞ്ചേരി ഫൊറോന ജനറൽ സെക്രട്ടറി ഷാരോൺ വേണ്ടാനത്ത്, സേവ്യർ കുന്നത്തേട്ട്, സിസ്റ്റർ സ്നേഹ, ബിജു പഞ്ഞിക്കാരൻ, ബേബി ആലവേലിയിൽ, ഷിജി നീറുങ്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തങ്കച്ചൻ കുന്നത്തേട്ട്, സണ്ണി വെള്ളക്കാക്കൂടി, തങ്കച്ചൻ ഇലവുങ്കൽ, തോമസ് തടത്തേൽ, പോൽസൺ കരിനാട്ട്, ഡെല്ലീസ് കാരിക്കുഴി, ജോയ് ഇല്യാരത്ത്, ഷാജി പേണ്ടാനത്ത്, വിനോയ് തുരുത്തി, ചാക്കോ ഓരത്ത്, ബിജി പെരുബ്രയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
മരുതോങ്കര: മരുതോങ്കര സെന്റ് മേരീസ് ഇടവക എകെസിസിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനവും യോഗവും നടത്തി. വികാരി ഫാ. ആന്റോ മൂലയിൽ ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. മനു കുറൂര്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ഡെൽന, ജോ സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ആൽഫിൻ കളരിക്കൽ, വിത്സൻ കൈതക്കുളത്ത്, സജി പതാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
കുണ്ടുതോട്: കുണ്ടുതോട് ഇടവകയുടെയും കത്തോലിക്കാ കോൺഗ്രസിന്റെയും നേതൃത്വത്തിൽ അങ്ങാടിയിലേക്ക് പ്രതിഷേധ റാലി നടത്തി. ഫാ. ജോർജ് വരിക്കാശേരി, ടോമി ആലപ്പാട്ട്, തോമസ് വലിയവീട്ടിൽ, രാജു ചെറുപുള്ളാട്ട്, പ്രിൻസ് ചക്കുംകുളം, ലാലിച്ചൻ വട്ടപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
കല്ലുരുട്ടി: കല്ലുരുട്ടി അങ്ങാടിയിൽ പ്രതിഷേധ സദസും റാലിയും സംഘടിപ്പിച്ചു. മദർ സുപ്പീരിയർ സിസ്റ്റർ എൽസിലിറ്റ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.ബിൻസി മരിയ, ഷാജു തെക്കേയിൽ, റോബർട്ട് നെല്ലിക്കുന്നേൽ, ബിജു മാത്യു അടപ്പൂർ, ടാർസൻ ജോസ്, ഡോൺ ജോസ്, ജെസി പഴേടത്ത്, മോളി ഇരുമ്പുകുഴിയിൽ എന്നിവർ പ്രസംഗിച്ചു.
മുക്കം: സിപിഐ പ്രവർത്തകർ മുക്കത്ത് പ്രകടനവും പൊതുയോഗവും നടത്തി. ജില്ല കമ്മിറ്റി അംഗം കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. ഷാജികുമാർ അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുറഹിമാൻ, അസീസ് കുന്നത്ത്, വാഹിദ് കൊളക്കാടൻ, എം.കെ. ഉണ്ണികോയ, സി.എ. പുഷ്പരാജൻ, സി.ബി. രഘുപ്രസാദ് എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി: തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. പ്രസിഡന്റ് സി.കെ. കാസിം ഉദ്ഘാടനം ചെയ്തു.
വി. അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ കഹാർ, ട്രഷറർ കെ.എം. ബഷീർ, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ഷാഫി വളഞ്ഞപാറ, പി.കെ. അബ്ദുൽ മജീദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, രണ്ടാം വാർഡ് മെമ്പർ റിയാന സുബൈർ, കുവൈത്ത് കെഎംസിസി സെക്രട്ടറി സുഹൈൽ കുറുങ്ങോട്, ഷാഫി മുറംപാത്തി തുടങ്ങിയവർ പ്രസംഗിച്ചു.