കാ​ലം പ​റ​ക്ക്ണ് നാ​ട​കം നാ​ളെ അ​ര​ങ്ങി​ല്‍
Friday, August 1, 2025 5:30 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ​ങ്കീ​ര്‍​ത്ത​ന​യു​ടെ കാ​ലം പ​റ​ക്ക്ണ് എന്ന നാ​ട​കം നാ​ളെ വൈ​കി​ട്ട് ഏ​ഴി​ന് ടൗ​ണ്‍​ഹാ​ളി​ല്‍ അ​ര​ങ്ങേ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. പി.​വി. ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പു​തി​യ കു​ട്ടി​ക​ള്‍​ക്ക് എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് അ​വ​രെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്താ​തെ, സി​ല​ബ​സി​ന് പു​റ​ത്തു​ള്ള പാ​ഠ​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്ക് പ​ക​ര്‍​ന്നു കൊ​ടു​ത്തോ​യെ​ന്ന് മു​തി​ര്‍​ന്ന​വ​രും ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​മാ​ണ് നാ​ട​ക​ത്തി​ലൂ​ടെ ച​ര്‍​ച്ച​ചെ​യ്യു​ന്ന​ത്.

പ്ര​ദീ​പ് കു​മാ​ര്‍ കാ​വും​ന്ത​റ​യാ​ണ് നാ​ട​ക ര​ച​ന നി​ര്‍​വ​ഹി​ച്ചി​ട്ടു​ള്ള​ത്. ര​മേ​ശ് കാ​വി​ല്‍ ഗാ​ന​ങ്ങ​ളും ഉ​ദ​യ​കു​മാ​ര്‍ അ​ഞ്ച​ല്‍ സം​ഗീ​ത​വും നി​ര്‍​വ​ഹി​ക്കു​ന്നു.​രാ​ജീ​വ് മ​മ്മി​ളി​യാ​ണ് സം​വി​ധാ​നം. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സ​ജി മൂ​രാ​ട്, പ്ര​കാ​ശ് ന​ന്തി, ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.