പി.​എ​സ്. ശി​വ​ദാ​സ് സ്വാ​ത​ന്ത്ര​്യദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കും
Saturday, August 2, 2025 12:52 AM IST
വ​ണ്ടി​ത്താ​വ​ളം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ട്ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശി​വ​ദാ​സി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക്ഷ​ണം. ക​ഴി​ഞ്ഞ 38 വ​ർ​ഷ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച​തി​നു​ള്ള ബ​ഹു​മ​തി​യാ​യാ​ണ് സ്വാ​ത​ന്ത്ര്യ​ദി​ന​പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

മു​തി​ർന്ന ​കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ കെ. ​അ​ച്യു​ത​ൻ ഷാ​ൾ അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. ശി​വ​ദാ​സി​നൊ​പ്പം സ​ഹ​ധ​ർ​മി​ണി​ക്കും ഉ​ൾ​പ്പെ​ടെയാ​ണ് ക്ഷ​ണം. മാ​ലി​ന്യ സം​സ്ക​ര​ണം മേ​ഖ​ല​യി​ൽ മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​കി​യ​തും പി.​എ​സ്. ശി​വ​ദാ​സി​ന്‍റെ സേ​വ​ന മി​ക​വാ​യി പ​രി​ഗ​ണി​ച്ചി​ട്ടു​ണ്ട്.