സ്വ​കാ​ര്യസ്ഥാ​പ​നം ജ​പ്തിചെ​യ്ത വീ​ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പൂ​ട്ടുത​ക​ർ​ത്ത് തു​റ​ന്നു​കൊ​ടു​ത്തു
Saturday, August 2, 2025 12:51 AM IST
നെ​ന്മാ​റ: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​നം വീ​ട് ജ​പ്തിചെ​യ​ത് സീ​ൽ ചെ​യ്ത പൂ​ട്ടി​യ വീ​ട് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പൂ​ട്ട് ത​ക​ർ​ത്ത് വീ​ട്ടു​കാ​രെ വീ​ട്ട​ിൽ ക​യ​റ്റി​യി​രു​ത്തി. അ​യി​ലൂ​ർ ക​രി​ങ്കു​ളം സ​തീ​ഷ്-​സ​ജി​ത​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ വീ​ട് വ്യാ​ഴാ​ഴ്ച​യാ​ണ് ജ​പ്തിചെ​യ്ത​ത്. വീ​ട്ടു​കാ​ർ ജോ​ലി​ക്കു പോ​യ​പ്പോ​ഴാ​ണ് സ്വ​കാ​ര്യ ധ​ന​കാ​ര്യസ്ഥാ​പ​ന ജീ​വ​ന​ക്കാ​ർ ജ​പ്തി ചെ​യ്ത​ത്.

ഒ​മ്പ​താം ക്ലാ​സി​ലും ഏ​ഴാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ സ്കൂ​ളി​ൽനി​ന്ന് വ​ന്ന​പ്പോ​ൾ വീ​ട് അ​ട​ച്ചി​ട്ട​തുക​ണ്ട് പു​റ​ത്തുനി​ൽ​ക്കു​മ്പോ​ഴാ​ണ് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ വി​വ​ര​മ​റി​യി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ് എ​ത്തി​യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് കു​ടും​ബ​ത്തെ വീടിന​ക​ത്തു ക​യ​റ്റി. ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക് ട്ര​ഷ​റ​ർ ആ​ർ. രാ​ഹു​ൽ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം സു​രേ​ഷ് ത​ളി​പ്പാ​ടം, ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് എ. ​റ​ഫീ​ഖ്, മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ശ​ര​ത് മാ​ങ്കു​ശി എ​ന്നി​വ​രാ​ണ് കു​ടും​ബ​ക്കാ​രെ വീ​ടിന​ക​ത്ത് ക​യ​റ്റി​യ​ത്.

സ​മീ​പ​ത്തു​ള്ള കു​ട്ടി​ക​ളു​ടെ മു​ത്ത​ശി​യെ​യും വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വീ​ട്ടി​ൽ വി​ദ്യാ​ർ​ഥിക​ളെ താ​മ​സി​പ്പി​ച്ച​ത്. വി​ദ്യാ​ർ​ഥിക​ളെ ഉ​ൾ​പ്പെ​ടെ വീ​ട്ടി​നു പു​റ​ത്താ​ക്കി ഗൃ​ഹ​നാ​ഥ​ൻപോ​ലും സ്ഥ​ല​ത്തി​ല്ലാ​ത്ത സ​മ​യ​ത്ത് യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ വീ​ട് പൂ​ട്ടി​യ​തി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു.

വാ​യ്പാ കു​ടി​ശിക അ​ട​യ്ക്കാ​ൻ സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നാവശ്യപ്പെട്ട ഡി​വൈ​എ​ഫ്ഐ വീ​ട്ടു​കാ​രി​ല്ലാ​ത്ത സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ സു​ര​ക്ഷ പോ​ലും പ​രി​ഗ​ണി​ക്കാ​തെ വീ​ടി​നു പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യിൽ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.