പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
പാലക്കാട്: ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അകാരണമായി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾക്ക് ഉടൻ ജാമ്യം നൽകി നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ഡിസിസി ഓഫീസിൽ നിന്നും സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽസെക്രട്ടറി പി.എച്ച്. മുസ്തഫ, ഡിസിസി അംഗം സി. കിദർ മുഹമ്മദ്, നേതാക്കളായ കെ. ഭവദാസ്, ഹരിദാസ് മച്ചിങ്ങൽ, എസ്. രവീന്ദ്രൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി. ഗൗതമി, മണ്ഡലം പ്രസിഡന്റുമാരായ എസ്. സേവ്യർ, രമേശ് പുത്തൂർ, എസ്.എം. താഹ, അനിൽ ബാലൻ, ഭാരവാഹികളായ ജവഹർരാജ്, കെ.ആർ. ശരരാജ്, ഫ്രിന്റോ ഫ്രാൻസിസ്, എ.കെ. റോബിൻ, എസ്. കുപ്പേലൻ, അബു പാലക്കാടൻ, പി.ഗോപി, വി. ആറുമുഖൻ, എം. പ്രശോഭ്, എസ്. ശെൽവൻ, വി. കുട്ടൻ, എച്ച്. സത്താർ, കെ. അനീഷ്, ഉമ്മർ ഫറുഖ്, എം.കെ. സിദ്ധാർഥൻ, വി. മോഹൻ, നൗഫൽ കള്ളിക്കാട്, പ്രതിഭ, കൗൺസിലർമാരായ എഫ്.ബി. ബഷീർ, ഡി. ഷജിത്ത് കുമാർ, മിനി ബാബു, അനുപമ, ഷൈലജ, എന്നിവർ പങ്കെടുത്തു.
കേരള കോൺഗ്രസ് -എം
പാലക്കാട്: കേരള കോണ്ഗ്രസ്-എം പ്രവർത്തകർ പാലക്കാട് നഗരത്തിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. പ്രകടനത്തിന് സംസ്ഥാന ഓഫീസ് ചാർജ് ജനറൽസെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ എന്നിവർ നേതൃത്വം നൽകി. പ്രതിഷേധ ജാഥ ഡോ. സ്റ്റീഫൻ ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്വ.കെ. കുശലകുമാർ അധ്യക്ഷത വഹിച്ചു. ഹൈപവർ കമ്മിറ്റി അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, സ്റ്റിയറിംഗ് കമ്മിറ്റിയംഗം കെ.എം. വർഗീസ്, സെക്രട്ടറിയേറ്റ് മെംബർ ബേബി പാണുച്ചിറ, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി തോമസ് ജോണ് കാരുവള്ളി, ജില്ലാ വൈസ് പ്രസിഡന്റ് അലക്സ് തോമസ്, ജോസ് വി. ജോർജ് വടക്കേക്കര, കെ.ബി. ഉണ്ണികൃഷ്ണൻ, കെ. സതീഷ്, റെനി രാജ്, ലില്ലി മാത്യു, മത്തായി ഐക്കര, ഖജാൻജി മധുദണ്ഡപാണി, പ്രേമ കൃഷ്ണകുമാർ, ആർ.സുരേഷ്, എൽ. കൃഷ്ണ മോഹനൻ, കെ. ഗോപി, സാജൻ ധോണി, രാമചന്ദ്രൻ കല്ലേപ്പുള്ളി, അഡ്വ. ജയപ്രകാശ്, സുന്ദരൻ കാക്കത്തറ, രാമചന്ദ്രൻ എലപ്പുള്ളി പ്രസംഗിച്ചു.
പുരോഗമന കലാസാഹിത്യ സംഘം
മണ്ണാർക്കാട്: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിക്കെതിരെ പുരോഗമന കലാസാഹിത്യസംഘം പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്കും മതേതര നിലപാടുകൾക്കും എതിരെയുള്ള സംഘപരിവാർ കടന്നാക്രമണങ്ങളുടെ തുടർച്ചയാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബജ് രംഗ്ദൾപോലുള്ള സംഘടനകൾ നിയമം കയ്യിലെടുക്കുന്നത് അത്യന്തം ഗുരുതരമായ നീതിനിഷേധമാണ്. കന്യാസ്ത്രീകളെ ഒട്ടും വൈകാതെ മോചിപ്പിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. ജിഎംയുപി സ്കൂളിനു സമീപം നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി ജി.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.കെ. സുനിൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഡോ.സി.പി. ചിത്രഭാനു, സെക്രട്ടറി ആർ. ശാന്തപ്പൻ, എം.ജെ. ശ്രീചിത്രൻ, പി. അപ്പുകുട്ടൻ, കെ. ചന്ദ്രൻ, കെ. സന്തോഷ് പ്രസംഗിച്ചു.