മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു
Saturday, August 2, 2025 5:07 AM IST
കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ൽ ഹൈ​റേ​ഞ്ച് പ​ബ്ലി​ക് സ്കൂ​ളി​ൽ 2024-25 അ​ധ്യാ​ന വ​ർ​ഷ​ത്തെ മെ​റി​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു. പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മി​ക​വു കാ​ട്ടി​യ കു​ട്ടി​ളെ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. സ്കൂ‌​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സി.​ജെ. ജി​പ്സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​സി​ബി​എ​സ് ക​ലാ​സ​ദ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ൺ​പോ​ൾ തെ​ക്കും​ചേ​രി​ക്കു​ന്നേ​ൽ അ​വാ​ർ​ഡ് ന​ൽ​കി. സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജി​പ്‌​സ​ൺ കോ​ളാ​ട്ടു​കു​ടി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.