തൊടുപുഴ: ഭാരതമണ്ണിൽ അക്ഷരദീപം തെളിച്ച മിഷനറിമാരുടെ പിൻഗാമികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ക്രൂരതയ്ക്കു മാപ്പില്ല, മനുഷ്യകടത്തിനല്ല, മാനവമോചന കർമപഥങ്ങളിൽ സേവനമാണ് ഞങ്ങളുടെ ലക്ഷ്യം, നാളേറെയായി ക്രൈസ്തവർ നേരിടുന്ന അനീതിക്കെതിരായി ഇരന്പും തിരമാല പോൽ ഞങ്ങളിതാ വരുന്നു... തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയും ജപമാല കൈയിലേന്തിയും കരുണക്കൊന്ത ചൊല്ലിയും നടന്നു നീങ്ങിയ വിശ്വാസിസമൂഹം ജയിലിൽ അടയ്ക്കപ്പെട്ട നിരപരാധികളോടുള്ള ഐക്യദാർഢ്യത്തിന്റെ നേർസാക്ഷ്യമായി.
ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീമാരുടെ മൗനനൊന്പരങ്ങൾ ചിത്രീകരിക്കുന്ന ടാബ്ലോയും ശ്രദ്ധേയമായി. ഏറ്റവും മുന്നിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും വികാരി ജനറാൾമാരായ മോണ്‍.പയസ് മലേക്കണ്ടത്തിൽ, മോണ്‍.വിൻസെന്റ് നെടുങ്ങാട്ട് എന്നിവർക്കൊപ്പം കറുത്തതുണി ഉപയോഗിച്ച് വായ മൂടിക്കെട്ടിയ സന്യാസിനിമാരും അണിനിരന്നു. ഇതിനു പിന്നിലായി വൈദികർ, ഭക്തസംഘടനാഭാരവാഹികൾ, വിവിധ ഫൊറോനകളിൽനിന്നുള്ള വിശ്വാസികൾ എന്നിവർ അണിനിരന്നു.
റാലിയുടെ മുൻ നിര ടൗണ്‍പള്ളി പരിസരത്ത് എത്തിയപ്പോഴും പിൻനിര മുനിസിപ്പൽ മൈതാനിയിൽനിന്നു പുറപ്പെട്ടിരുന്നില്ല. തുടർന്നു നടന്ന യോഗത്തിൽ സിസ്റ്റർ അഡ്വ.ജോസിയ എസ്ഡി, ഡിസിഎൽ കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ സിഎംഐ എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി ചെയർമാനും ടൗണ്‍പള്ളി വികാരിയുമായ ഫാ.ജോസ് പൊതൂർ, രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, പ്രോക്യൂറേറ്റർ ഫാ.ജോസ് പുൽപ്പറന്പിൽ, വിവിധ സന്യാസ സഭകളുടെ പ്രൊവിൻഷ്യൽമാരായ ഫാ. ജെയിംസ് നിരവത്ത് ഒസിഡി, ഫാ.മാത്യു മഞ്ഞക്കുന്നേൽ സിഎംഐ, സിസ്റ്റർ മെറീന സിഎംസി, സിസ്റ്റർ ലിസി തെക്കേക്കുറ്റ് സിഎംസി, സിസ്റ്റർ അഭയ എംഎസ്ജെ,
സിസ്റ്റർ കൊച്ചുറാണി എസ്ഡി, സിസ്റ്റർ ടാൻസി എസ്എംഎസ്, സിസ്റ്റർ ലിൻസി സിഎസ്എൻ, സിസ്റ്റർ മെർലി തെങ്ങുംപള്ളി എസ്എബിഎസ്, സിസ്റ്റർ മെർലിൻ എഫ്സിസി, സിസ്റ്റർ മാഗി എഎസ്എംഐ, രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി ഫാ.മാത്യു എം.മുണ്ടയ്ക്കൽ, വിവിധ സംഘടനകളുടെ രൂപത ഡയറക്ടർമാരായ റവ.ഡോ.മാനുവൽ പിച്ചളക്കാട്ട്, ഫാ.ആന്റണി പുത്തൻകുളം, ഫാ.ജോസഫ് കല്ലറയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ,
ഫാ.മാത്യു രാമനാട്ട്, ഫാ. ആന്റണി വിളയപ്പള്ളി, ഫാ.ജോസഫ് കൊച്ചുപറന്പിൽ, വിവിധ സംഘടനകളുടെ രൂപത പ്രസിഡന്റുമാരായ സണ്ണി കടൂത്താഴെ, ഡിഗോൾ കെ.ജോർജ്, സജിൽ കല്ലന്പള്ളിൽ, സാവിയോ ജിജി, വിവിധ ഫൊറോന വികാരിമാർ, ടൗണ്‍പള്ളി കൈക്കാരൻമാരായ ജോണ്‍ ടി.എ.തയ്യിൽ, കെ.വി.ആന്റണി കൂനംപാറയിൽ തുടങ്ങിയവർ നേതൃത്വം നൽകി.