പെരുമ്പാവൂര്‍: ഒക്കല്‍ പെരിയാര്‍ ലയണ്‍സ് ക്ലബ്ബിന്റെ 2025-26 വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ചുമതലയേൽക്കലും നടന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഗേൾസ് സ്കൂളുകളില്‍ സാനിറ്ററി നാപ്കിന് ഡിസ്പോസല്‍ മെഷീന് സ്ഥാപിക്കുക, നേത്ര പരിശോധനാ, മെഡിക്കല്‍ ക്യാമ്പുകൾ നടത്തുക, അനാഥാലയങ്ങളിൽ ഭക്ഷണം നല്‍കുക, നിര്‍ധന കുടുംബങ്ങള്‍ക്ക് കിറ്റുകൾ, ഡയാലിസിസ് കൂപ്പണ്‍ വിതരണം,കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായം നല്‍കുക എന്നിവയാണ് സേവനങ്ങൾ.
ഡിസ്ട്രിക്ട് സെക്കന്‍ഡ് വൈസ് പ്രസിഡന്റ് കെ.പി. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് വര്‍ഗീസ് മൂലന് അധ്യക്ഷത വഹിച്ചു. പുതിയതായി മെല്വിന് ജോണ്‍സ് ഫെല്ലോഷിപ്പ് എടുത്ത അംഗങ്ങളെ ബ്ലസന്‍ ആന്റണി ആദരിച്ചു. ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ റീജിയന് ചെയര്‍പേഴ്സണ്‍ ടോമി സെബാസ്റ്റ്യന്‍ വിതരണം ചെയ്തു.
സോണല്‍ ചെയര്‍പേഴ്സണ്‍ രാജീവ് കുമാര്‍, സെബാസ്റ്റ്യന്‍, വില്യംസ്, വര്‍ഗീസ് ചെട്ടിയാകുടി, ഇമ്മാനുവല്‍ ജോസഫ്, പോള്‍ വെട്ടിക്കനാകുടി,ഷൈന്‍ തോമസ്, രഞ്ജി പെട്ടയില്‍, ബോബിന് പാപ്പച്ചന്, ഷിജു തോപ്പിലാന്‍, ജോബിസ് ആട്ടുകാരന്‍, സി.വി. മത്തായി, സി.പി.യോഹന്നാന്, എം.സി. ജോമോന്, സജി ജോസഫ്, ഡോ. ബിനു വര്‍ഗീസ്, റോസ്മേരി, ജാന്‍സി പോള്‍, റൈനി വര്‍ഗീസ്, റോസി ഷൈന്‍, ആലീസ് ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.