കുടുംബശ്രീ ഹോംഷോപ്പിന് 15 വയസ് : സംസ്ഥാനതല സംഗമം കളമശേരിയില്‍
Saturday, August 2, 2025 4:37 AM IST
കൊ​ച്ചി: കു​ടും​ബ​ശ്രീ സം​രം​ഭ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് സാ​മൂ​ഹ്യാ​ധി​ഷ്ഠി​ത വി​പ​ണ​ന​വി​ത​ര​ണ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച കു​ടും​ബ​ശ്രീ ഹോം​ഷോ​പ്പ് പ​ദ്ധ​തി 15 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി. സം​രം​ഭ​ക​ര്‍, ഹോം​ഷോ​പ്പ് ഓ​ണേ​ഴ്‌​സ്, മാ​നേ​ജ്‌​മെ​ന്‍റ് ടീം ​എ​ന്നി​ങ്ങ​നെ മൂ​ന്നു ഘ​ട​ക​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോം​ഷോ​പ്പ് ക​മ്യൂ​ണി​റ്റി മാ​ര്‍​ക്ക​റ്റിം​ഗ് നെ​റ്റ്‌​വ​ര്‍​ക്കാ​ണ്.

സം​രം​ഭ​ക​രി​ല്‍ നി​ന്ന് ഉ​ത്പ​ന്ന​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ ഹോം​ഷോ​പ്പ് ഓ​ണേ​ഴ്‌​സു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. വി​പ​ണ​ന​വും ഭ​ര​ണ​വും മാ​നേ​ജ്‌​മെ​ന്‍റ് ടീം ​മു​ഖേ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. നി​ല​വി​ല്‍ 51 മാ​നേ​ജ്‌​മെ​ന്‍റ് ടീ​മു​ക​ള്‍​ക്ക് കീ​ഴി​ല്‍ 7000ല്‍ ​കൂ​ടു​ത​ല്‍ ഹോം​ഷോ​പ്പ് ഓ​ണേ​ഴ്‌​സു​ക​ളും 1000-ല്‍​പ​രം സം​രം​ഭ​ക​രും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

പ​ദ്ധ​തി​യു​ടെ 15ാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത​ല സം​ഗ​മം 2025 ഓ​ഗ​സ്റ്റ് നാ​ലി​ന് രാ​വി​ലെ 10 മ​ണി​ക്ക് ക​ള​മ​ശേ​രി സ​മ്രാ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കും. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.കു​ടും​ബ​ശ്രീ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​ച്ച്. ദി​നേ​ശ​ന്‍. ഹൈ​ബി ഈ​ഡ​ന്‍ എം​പി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

കു​ടും​ബ​ശ്രീ ഉ​ല്‍​പ്പ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന പോ​ക്ക​റ്റ് മാ​ര്‍​ട്ട് എ​ന്ന മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യു​ള്ള ആ​ദ്യ വി​പ​ണ​ന ഉ​ദ്ഘാ​ട​ന​വും ഓ​ണം ഗി​ഫ്റ്റ് ഹാ​മ്പ​ര്‍ വി​ത​ര​ണ​വും ച​ട​ങ്ങി​ല്‍ ന​ട​ക്കും.