പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള സംഘടിപ്പിച്ചു
Saturday, August 2, 2025 5:07 AM IST
കോ​ത​മം​ഗ​ലം: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ലെ കോ​മേ​ഴ്സ്‌ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ന്യം- ര​ണ്ടാം​പ​തി​പ്പ് പ​രി​സ്ഥി​തി സൗ​ഹൃ​ദ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള ന​ട​ത്തി. കോ​ള​ജ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

കോ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഡ​യാ​ന ആ​ൻ ഐ​സ​ക്, അ​ഡ്മ‌ി​നി​സ്‌​ട്രേ​റ്റീ​വ് ഡീ​ൻ ഡോ.​സ്മി​ത ത​ങ്ക​ച്ച​ൻ, അ​ക്കാ​ദ​മി​ക് ഡീ​ൻ ഡോ. ​ബി​നു വ​ർ​ഗീ​സ്, കോ​മേ​ഴ്സ‌് അ​സോ​സി​യേ​ഷ​ൻ ടീ​ച്ച​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​ജി​നി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ പ​രി​സ്ഥി​തി-​സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. മു​ള​കൊ​ണ്ടു​ള്ള വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ, കു​ത്താം​പി​ള്ളി കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, മ​ൺ പാ​ത്ര​ങ്ങ​ൾ, ധാ​ന്യ പൊ​ടി​ക​ൾ , നാ​ണ​യ​ങ്ങ​ൾ, പു​രാ​വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം, വി​ദ്യാ​ർ​ത്ഥി​ക​ൾ ത​യാ​റാ​ക്കി​യ നാ​ട​ൻ ല​ഘു​ഭ​ക്ഷ​ണ ങ്ങ​ളും, പാ​നി​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു സ്‌​റ്റോ​ളു​ക​ൾ.