പു​ത്ത​ൻ​കു​രി​ശ് സ​ബ് ര​ജി​സ്ട്രാർ ഓ​ഫീ​സ് വ​ള​പ്പി​ലെ മ​ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Saturday, August 2, 2025 5:07 AM IST
കോ​ല​ഞ്ചേ​രി: പു​ത്ത​ൻ​കു​രി​ശ് സ​ബ് ര​ജി​സ്ട്രാർ ഓ​ഫീ​സ് വ​ള​പ്പി​ലെ മ​ര​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന​താ​യി പ​രാ​തി. നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ ദി​വ​സേ​ന വ​ന്നു​പോ​കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സ് വ​ള​പ്പി​ലാ​ണ് ര​ണ്ട് വ​ൻ മ​ര​ങ്ങ​ൾ ഉ​ണ​ങ്ങി വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന​ത്.

ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വ​രു​ന്ന​യാ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​തി​ന​ടി​യി​ലാ​ണ് പാ​ർ​ക്ക് ചെ​യ്ത് വ​രു​ന്ന​ത്. ടോ​ക്ക​ൺ സ​മ്പ്ര​ദാ​യ​ത്തി​ൽ ആ​യ​തി​നാ​ലും മ​ഴ​ക്കാ​ല​മാ​യ​തി​നാ​ലും പ​ല​പ്പോ​ഴും ഓ​ഫീ​സി​ൽ വ​രു​ന്ന​യാ​ളു​ക​ൾ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ വി​ശ്ര​മി​ക്കു​ന്ന​ത് ഇ​വി​ടെ പ​തി​വാ​ണ്.