ഗ​താ​ഗ​ത നി​യ​മ ലം​ഘ​നം : മൂ​ന്ന് മാ​സ​ത്തി​നി​ടെ പി​ഴ 1.3 കോ​ടി
Saturday, August 2, 2025 4:37 AM IST
കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നി​യ​മ​ന​ട​പ​ടി​ക​ള്‍ ക​ടു​പ്പി​ച്ചു. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പി​ഴ ഇ​ന​ത്തി​ല്‍ മാ​ത്രം 1.31 കോ​ടി രൂ​പ ഈ​ടാ​ക്കി. ഈ ​കാ​ല​യ​ള​വി​ൽ 1.24 ല​ക്ഷം പെ​റ്റി കേ​സു​ക​ളും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

പി​ഴ​യും നി​യ​മ​ന​ട​പ​ടി​ക​ളും ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടും ഗ​താ​ഗ​ത​നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്ക് കു​റ​വി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​താ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ പ​രി​ശോ​ധ​നാ ക​ണ​ക്കു​ക​ള്‍. ക​ഴി​ഞ്ഞ 28ന് ​ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ 233 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

55 സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു. ഇ​വ​രു​ടെ ലൈ​സ​ന്‍​സി​നെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി മോ​ര്‍​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ആ​രം​ഭി​ച്ചു. കൊ​ച്ചി​യി​ല്‍ ന​ട​പ​ടി നേ​രി​ട്ട​വ​യി​ല്‍ ഭൂ​രി​ഭാ​ഗ​വും വാ​തി​ല്‍ തു​റ​ന്നി​ട്ട് സ​ര്‍​വീ​സ് ന​ട​ത്തി​യ ബ​സു​ക​ളാ​ണ്.

ക​ഴി​ഞ്ഞ ഏ​ഴ് മാ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് 930 ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് എം​വി​ഡി റ​ദ്ദാ​ക്കി. ജീ​വ​ഹാ​നി ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ള്‍, മ​ദ്യ​പി​ച്ച് ഡ്രൈ​വിം​ഗ്, കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കും അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി വാ​ഹ​നം ഓ​ടി​ച്ച​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര​ണ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ന​ട​പ​ടി. ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് തി​രി​കെ ല​ഭി​ക്കു​ന്ന​തി​ന് മു​മ്പ് തി​രു​ത്ത​ല്‍ പ​രി​ശീ​ല​നം ന​ല്‍​കും.

ഗു​രു​ത​ര അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് ലൈ​സ​ന്‍​സ് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി​ക്ക് ശേ​ഷം അ​ഞ്ച് ദി​വ​സ​ത്തെ നി​ര്‍​ബ​ന്ധി​ത പ​രി​ശീ​ല​ന​മാ​ണ് ന​ല്‍​കു​ന്ന​ത്. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡ്രൈ​വിം​ഗ് ട്രെ​യ്‌​നിം​ഗ് ആ​ന്‍​ഡ് റി​സ​ര്‍​ച്ചി​ലാ​ണ് (ഐ​ഡി​ടി​ആ​ര്‍) പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.