എ​ച്ച 1 എ​ന്‍ 1 : കു​സാ​റ്റ് അ​ട​ച്ചു
Friday, August 1, 2025 4:19 AM IST
ക​ള​മ​ശേ​രി: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​ച്ച് 1 എ​ന്‍ 1 ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല (കു​സാ​റ്റ്) അ​ട​ച്ചു. ഇ​ന്ന് മു​ത​ല്‍ അ​ഞ്ചു വ​രെ ഓ​ണ്‍​ലൈ​നാ​യി ക്ലാ​സു​ക​ള്‍ ന​ട​ക്കും.

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ചി​ല​ര്‍​ക്ക് എ​ച്ച്1 എ​ന്‍1 ഉം ​ചി​ക്ക​ന്‍​പോ​ക്‌​സും ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് കു​സാ​റ്റ് അ​ട​ച്ച​ത്. ഹോ​സ്റ്റ​ലു​ക​ളും അ​ട​ച്ചി​ടും. ആ​റ് മു​ത​ല്‍ റെ​ഗു​ല​ര്‍ ക്ലാ​സു​ക​ള്‍ ന​ട​ക്കു​മെ​ന്ന് ര​ജി​സ്ട്രാ​ര്‍ അ​റി​യി​ച്ചു.