പന്തംകൊളുത്തി പ്രകടനം നടത്തി
റിപ്പണ്‍: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് സന്യാസിനികളെ അറസ്റ്റുചെയ്തു ജയിലിലടച്ചതിൽ പ്രതിഷേധിച്ച് സെന്റ് ജോസഫ്സ് ഇടവക എകെസിസി, കെസിവൈഎം യൂണിറ്റുകൾ ഭക്തസംഘടനകളുടെ സഹകരണത്തോടെ പന്തംകൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി.
കൈക്കാരൻമാരായ ജോയി പാലാട്ടിൽ, തങ്കച്ചൻ പച്ചിക്കൽ, സിജു പുളിക്കൽ, സാജു മുത്തോലിക്കൽ, എകെസിസി യൂണിറ്റ് ഭാരവാഹികൾ, പാരിഷ് കൗണ്‍സിൽ അംഗങ്ങൾ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
പൊതുയോഗം കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് കന്യാസ്ത്രീകളുടെ അറസ്റ്റിലൂടെ ഛത്തീസ്ഗഡ് സർക്കാരും റെയിൽവേ ഉദ്യോഗസ്ഥരും നടത്തിയതെന്നു അദ്ദേഹം പറഞ്ഞു.
ഇടവക വികാരിയും എകെസിസി കൽപ്പറ്റ മേഖല ഡയറക്ടറും ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന ഡയറക്ടറുമായ ഫാ.ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തി. കേസ് പിൻവലിച്ച് സന്യാസിനികളെ ജയിൽമോചിരാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് സന്യസ്തർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിസ്റ്റർ ജോസഫൈൻ, എകെസിസി യൂണിറ്റ് പ്രസിഡന്റ് ബിനോയ് കുറ്റിക്കാട്ടിൽ, കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് ടിബിൻ പാറക്കൽ, വിൻസന്റ് ഡി പോൾ സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് മാത്യു തുറവേലിക്കുന്നേൽ,
എകെസിസി രൂപത സെക്രട്ടറി ജോണ്സണ് കുറ്റിക്കാട്ടിൽ, കെസിവൈഎം യൂണിറ്റ് വൈസ് പ്രസിഡന്റ് നിയത വള്ളിയാങ്കൽ, ചെറുപുഷ്പ മിഷൻ ലീഗ് ശാഖ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അനീഷ് പുന്നമറ്റത്തിൽ, സാബു മുട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.
മൗലികാവകാശങ്ങൾ തകർക്കുന്നു: ടി. സിദ്ദിഖ് എംഎൽഎ
കൽപ്പറ്റ: രാജ്യത്ത് ഭരണ ഘടനാ ഉറപ്പ് നൽകുന്ന മൗലികവകാശങ്ങൾ പോലും വ്യക്തി എന്ന രീതിയിലും ്രെകെസ്തവ വിശ്വാസി എന്ന നിലയിലും തകർക്കുന്ന ഗൗരവകരമായ സാഹചര്യം ആണ് നിലനിൽക്കുന്നതെന്ന് ടി. സിദ്ദിഖ് എംഎൽഎ. തിരുവസ്ത്രമണിഞ്ഞ് പുറത്തിറങ്ങാൻ കഴിയാത്ത സംസ്ഥാനങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ മാറുന്നു എന്നത് മോഡി ഭരണത്തിന്റെ കീഴിൽ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ എൻ മുസ്തഫ അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനർ പി പി ആലി, ടി ജെ ഐസക്, കേയംതൊടി മുജീബ്, ഗിരീഷ് കൽപ്പറ്റ, എം.പി. നവാസ്, ഹർഷൽ കോന്നാടൻ, എസ്. മണി, സി.കെ. നാസർ, അലവി വടക്കേതിൽ, ഡിന്‍േറാ ജോസ്, ആർ. രാജൻ, മുഹമ്മദ് ഫെബിൻ, കെ. അജിത, ആയിഷ പള്ളിയാൽ തുടങ്ങിയവർ പ്രസംഗിച്ചു.
എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു
മാനന്തവാടി: ഛത്തീസ്ഗഡിൽ നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു. മതേതരത്വം തകർക്കുന്ന നയങ്ങൾക്കെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഫാ. വില്യം രാജൻ അധ്യക്ഷത വഹിച്ചു. ഫാ. സോണി വാഴകാട്ട്, ഫാ. ജോണ്‍ പനച്ചിപറന്പിൽ, ഫാ. കോശി ജോർജ്, ഫാ. വർഗീസ് മറ്റമന, കെ.എം. ഷിനോജ്, എം.കെ. പാപ്പച്ചൻ, റോജസ് മാർട്ടിൻ, അശോക് ആല്യാട്ടുകുടി, ഫിലിപ്പ് ജോർജ്, ചാക്കോ മൂഞ്ഞനാട്ട്, സന്തോഷ് മൂശാപ്പിള്ളി, ബേബി ജോണ്‍, സിന്ദു ഫിലിപ്പ്, സിസ്റ്റർ സെബസ്റ്റീന, സിസ്റ്റർ നിഷ മരിയ, ഷീജ ഫ്രാൻസിസ്, അഷിഷ് തോമസ്, സഞ്ജു പള്ളിപ്പാടൻ, പി.എ. മാത്യു എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ സദസ് സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരി: ഛത്തീസ്ഗഡിൽ സന്യസ്തരെ അറസ്റ്റു ചെയ്തതിനെതിരേ ബത്തേരി രൂപത എംസിഎ, എംസിഎംഎഫ്, എംസിവൈഎം സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ് നടത്തി. ബത്തേരി പാസ്റ്ററൽ സെന്ററിൽ ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.
ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൽസി പൗലോസ്, എംസിഎ രൂപതാ പ്രസിഡന്റ പ്രിൻസ് ഏബ്രഹാം എംസിവൈഎം രൂപത പ്രസിഡന്റ് എബി ഏബ്രഹാം, എംസിഎംഎഫ് രൂപത ഡയറക്ടർ ഫാ. വർഗീസ് മഠത്തിൽ, പി.എം. ജോയ്, സിസ്റ്റർ പ്രിൻസി മരിയ തുടങ്ങിയവർ പ്രസംഗിച്ചു. വൈദികരും സന്യസ്തരും അല്മായ നേതാക്കളും പൗര പ്രമുഖരും പ്രതിഷേധ സദസിൽ പങ്കെടുത്തു.
മതേതര സങ്കൽപ്പത്തിന് വെല്ലുവിളി: എം.സി. സെബാസ്റ്റ്യൻ
പുൽപ്പള്ളി: ഛത്തീസ്ഗഡിൽ നിരപരാധികളായ മലയാളി കന്യസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചത് ഇന്ത്യയുടെ മതേതര സങ്കൽപ്പങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപള്ളിയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ബൈജു ഐസക് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജി കാപ്പംകുഴി, നിയോജക മണ്ഡലം പ്രസിഡന്റ് ടോമി സീതാമൗണ്ട്, മണ്ഡലം പ്രസിഡന്റ് പി.എ. ഡീവൻസ് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ റാലി നടത്തി
തോമാട്ടുചാൽ: ഛത്തീസ്ഗഡിലെ ദുർഗിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് സെന്റ് തോമസ് ഇടവകയിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ റാലി നടത്തി. വികാരി ഫാ.വിൻസന്റ് കളപ്പുര ഉദ്ഘാടനം ചെയ്തു. സാമൂഹിക സേവനവും കാരുണ്യപ്രവർത്തികളും മുഖമുദ്രയാക്കി മനുഷ്യരുടെ ഉന്നമനത്തിന് പ്രയത്നിക്കുന്ന കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് അന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടവക ട്രസ്റ്റി ജോസഫ് പുളിക്കൽ അധ്യക്ഷത വഹിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ജോയി വടക്കൂട്ട് ,ജിനു കിടങ്ങൂക്കാരൻ, അമൽ ജോണ്‍സ് തൊഴുത്തുങ്കൽ, വിനോദ് ചെറുപറന്പിൽ, മനോജ് കക്കുഴിയിൽ, ബീന നിരപ്പിൽ, സിസ്റ്റർ റാണി, ലിസി ചേറാടി, ടോമി തൊണ്ടംകുളം എന്നിവർ പ്രസംഗിച്ചു.
കോണ്‍ഗ്രസ് പ്രതിഷേധസംഗമം നടത്തി
കൽപ്പറ്റ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് കൽപ്പറ്റ, വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ടൗണിൽ സംഗമം നടത്തി. കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
എം.എ. ജോസഫ്, ബിനു തോമസ്, പോൾസണ്‍ കൂവക്കൽ, മാണി ഫ്രാൻസിസ്, ഒ.വി. റോയ്, മുഹമ്മദ് ബാവ, കെ.കെ. രാജേന്ദ്രേൻ, ഹർഷൽ കോന്നാടൻ, ആർ. ഉണ്ണിക്കൃഷ്ണൻ, കെ. അജിത, എസ്. മണി, ആയിഷ പള്ളിയാൽ,ഡിന്‍േറാ ജോസ്, രാജു ഹെജമാടി, ശ്രീജ ബാബു, ജോണി നന്നാട്ട്, രമ്യ ജയപ്രസാദ്, എം.ബി. വിഷ്ണു എന്നിവർ പ്രസംഗിച്ചു.
മുസ്ലിംലീഗ് പ്രകടനവും യോഗവും നടത്തി
സുൽത്താൻ ബത്തേരി: ബിജെപി സർക്കാരുകളുടെ ക്രിസ്ത്യൻ, മുസ്ലിം, ദളിത് പീഡനത്തിനെതിരേ മുസ്ലിംലീഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും യോഗവും നടത്തി.
എം.എ. അസൈനാർ, പി.പി. അയ്യൂബ്, സി.കെ. ഹാരിഫ്, ഷബീർ അഹമ്മദ്, ഇബ്രാഹിം തൈത്തൊടി, സമദ് കണ്ണിയൻ, സി.കെ. മുസ്തഫ, അസീസ് വേങ്ങൂർ, റിയാസ് കൂടത്താൾ, ജലീൽ വാകേരി, അൻസാർ മണിച്ചിറ, റിയാസ് കല്ലുവയൽ, ഷബീർ കരടിപ്പാറ, നൗഷാദ് മംഗലശേരി എന്നിവർ നേതൃത്വം നൽകി.