ഓ​ട്ടോ​റി​ക്ഷ​യ്ക്ക് പി​റ​കി​ൽ ലോ​റി ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
Monday, July 28, 2025 10:26 PM IST
മാ​ന​ന്ത​വാ​ടി: ഓ​ട്ടോ​റി​ക്ഷ​യ്ക്ക് പി​റ​കി​ൽ ലോ​റി ഇ​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​റാ​യ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ മ​രി​ച്ചു. കോ​റോം കൂ​ട്ട​പ്പാ​റ വൈ​ശ്യ​ൻ യാ​സി​ൻ അ​യൂ​ബ് (45) ആ​ണ് മ​രി​ച്ച​ത്.

സം​സ്കാ​രം ഇ​ന്ന് കോ​റോം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ. കൂ​ട്ട​പ്പാ​റ അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഓ​ട്ടോ​റി​ക്ഷ​യ്ക്ക് പി​റ​കി​ൽ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റും പൂ​രി​ഞ്ഞി സി​റാ​ജു​ൽ​ഹു​ദാ മ​ദ്ര​സ സ​ദ​ർ മു​അ​ല്ലി​മു​മാ​ണ്. മൃ​ത​ദേ​ഹം മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: സെ​ൽ​മ. മ​ക്ക​ൾ: ആ​ബി​ദ, ആ​തി​ദ, അ​ഫ്ല​ഹ, അ​സ്ല​ഹ.