തോ​ണി മ​റി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ മ​രി​ച്ചു
Monday, July 28, 2025 10:26 PM IST
മാ​ന​ന്ത​വാ​ടി: തോ​ണി മ​റി​ഞ്ഞ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ത്ത പു​തു​ശേ​രി​ക്ക​ട​വി​ലെ ബാ​ങ്ക്കു​ന്നി​ലെ മാ​ണി​ക്യ നി​വാ​സി​ൽ ബാ​ല​കൃ​ഷ്ണ​നാ​ണ് (50) മ​രി​ച്ച​ത്. തോ​ണി​യി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി അ​ട​ക്ക​മു​ള്ള മൂ​ന്ന് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് സം​ഭ​വം. കു​ന്ന​മം​ഗ​ലം തേ​ർ​ത്ത് കു​ന്നി​ൽ വെ​ള്ളം ക​യ​റി കി​ട​ക്കു​ന്ന വ​യ​ലി​ന് അ​പ്പു​റ​ത്ത് താ​മ​സി​ക്കു​ന്ന​വ​രെ മ​റു​ക​ര എ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ടി പ​ടി​ഞ്ഞാ​റ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ തോ​ണി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബാ​ല​കൃ​ഷ്ണ​നും ഒ​രു കു​ട്ടി​യും അ​ട​ക്ക​മു​ള്ള അ​ഞ്ച് പേ​ർ സ​ഞ്ച​രി​ച്ച തോ​ണി മ​റി​യു​ക​യാ​യി​രു​ന്നു.

തോ​ണി​യി​ലു​ണ്ടാ​യി​രു​ന്ന തെ​ന്ന​ടി​യി​ൽ ബി​നോ​യി കു​ട്ടി അ​ട​ക്ക​മു​ള്ള മൂ​ന്ന് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി.മൃ​ത​ദേ​ഹം മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: പൂ​ർ​ണി​മ, മ​ക്ക​ൾ: ശാ​ഹി​ൽ, ശാ​ർ​ണി​മ.