അറസ്റ്റ് അപലപനീയം: കെസിവൈഎം
മാനന്തവാടി: ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി അഭിപ്രായപ്പെട്ടു.
അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനീസമൂഹത്തിലെ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയാണ് ബജ്റംഗ്ദൾ പ്രവർത്തകരുടെ സമ്മർദത്തെത്തുടർന്ന് അറസ്റ്റുചെയ്തത്. ഇത് ജനാധിപത്യ രാജ്യത്തിന് നാണക്കേടാണ്.
രാജ്യത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കെതിരേ വർധിക്കുന്ന അസഹിഷ്ണുതയുടെയും വേട്ടയാടലിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് ദുർഗിൽ കണ്ടത്. പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച കന്യാസ്ത്രീകളെ യാതൊരു തെളിവുമില്ലാതെ ഗുരുതര കുറ്റം ചുമത്തി അറസ്റ്റുചെയ്ത് ജയിലിൽ അടച്ചത് അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണ്.
റെയിൽവേ സ്റ്റേഷനിൽ ബജ്റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ സംരക്ഷണം നൽകേണ്ട പോലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുകയാണുണ്ടായത്.
നിരപരാധികളായ കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കാനും അവർക്കെതിരായ വ്യാജക്കേസ് പിൻവലിക്കാനും കേന്ദ്ര, ഛത്തീസ്ഗഡ് സർക്കാരുകൾ തയാറാകണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നു ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ.സാന്റോ അന്പലത്തറ, വൈസ് പ്രസിഡന്റ് ആഷ്ന പാലാരക്കുന്നേൽ, ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂർ, ട്രഷറർ നവീൻ ജോസ് പുലകുടിയിൽ, ആനിമേറ്റർ സിസ്റ്റക് റോസ് ടോം എസ്എബിഎസ് എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ സദസ് സംഘടിപ്പിച്ചു
ദ്വാരക: കെസിവൈഎം മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ നാലാംമൈലിൽ പ്രതിഷേധസദസ് സംഘടിപ്പിച്ചു. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിനെതിരേയായിരുന്നു പരിപാടി. ദ്വാരക ഫൊറോന വികാരി ഫാ.ബാബു മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.
കെസിവൈഎം രൂപത പ്രസിഡന്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് സജിൻ ചാലിൽ മുഖ്യപ്രഭാഷണം നടത്തി. എകെസിസി രൂപത വൈസ് പ്രസിഡന്റ് റെനിൻ കഴുതാടിയിൽ, സന്യസ്ത സമൂഹങ്ങളുടെ പ്രതിനിധി സിസ്റ്റർ ജസി പോൾ എസ്എച്ച്, കെസിവൈഎം രൂപത സെക്രട്ടേറിയറ്റ്, സിൻഡിക്കറ്റ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. കെസിവൈഎം രൂപത സെക്രട്ടറി ഡ്യൂണ മരിയ കിഴക്കേമണ്ണൂർ സ്വാഗതം പറഞ്ഞു.
വിവിധ ഇടവകകളിൽനിന്നുള്ള വൈദികർ, സന്യസ്തർ, അൽമായ പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരടക്കം മുന്നൂറിലധികം പേർ പങ്കെടുത്തു. കെസിവൈഎം, ചെറുപുഷ്പ മിഷൻലീഗ്, എകെസിസി, മാതൃവേദി തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി.
മലങ്കര കാത്തലിക് അസോസിയേഷൻ
മാനന്തവാടി: ഛത്തീസ്ഗഡിൽ കന്യസ്ത്രീകളെ അന്യായമായി അറസ്റ്റുചെയ്ത് തടവിൽ പാർപ്പിച്ചതിൽ എംസിഎ മാനന്തവാടി മേഖലാ സമിതി പ്രതിഷേധിച്ചു. മേഖല പ്രസിഡന്റ് ഫിലിപ്പ് ജോർജ് കൊട്ടക്കാട്ടിൽ അധ്യക്ഷത വഹിച്ചു. വൈദിക ഉപദേഷ്ടാവ് ഫാ.ജോണ് പനച്ചിപ്പറന്പിൽ, മേഖല ജനറൽ സെക്രട്ടറി ഷിന്ദു ഫിലിപ്പ്, ട്രഷറർ ജയിംസ് പലവിള, ജോയിന്റ് സെക്രട്ടറി പ്രകാശ് കൊയിലേരി എന്നിവർ പ്രസംഗിച്ചു.
എംസിഎ വൈദിക ജില്ല
പുൽപ്പള്ളി: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ എംസിഎ വൈദിക ജില്ല പ്രതിഷേധിച്ചു. വികാരി ഫാ. ചാക്കോ ചേലന്പറന്പത്ത്, വൈദിക ഉപദേഷ്ടാവ് മാത്യു മുണ്ടക്കൊടിയിൽ കോർഎപ്പിസ്കോപ്പ, വത്സ ചാക്കോ, പി.ഒ. ജോയി, സി.ജെ. അജോയ്, ഷാജി ചെതലയം, ഷോബിൻ മാത്യു, ബേബി മാരിക്കുടി എന്നിവർ പ്രസംഗിച്ചു.
മാതൃവേദി തരിയോട് മേഖല സമിതി
തരിയോട്: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റുചെയ്യുകയും മർദിക്കുകയും ചെയ്ത സംഭവം ലോകം മുഴുവനുമുള്ള ക്രിസ്തുമത വിശ്വാസികളെ ഞെട്ടിക്കുന്നതാണെന്ന് മാതൃവേദി മേഖല സമിതി അഭിപ്രായപ്പെട്ടു. നിഗൂഢലക്ഷ്യങ്ങളോടെ കന്യാസ്ത്രീകൾക്കുനേരേ നടത്തുന്ന അക്രമങ്ങൾ നാടിന് ആപത്താണ്.
സംഭവത്തിൽ നീതിപൂർവമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നു ഉത്തരവാദപ്പെട്ടവർ ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആനിയമ്മ ജോർജ് അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സിസ്റ്റർ അനിത പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. ഡയറക്ടർ ഫാ. മൈക്കിൾ വടക്കേമുളഞ്ഞനാൽ, സെക്രട്ടറി ലില്ലി തൊട്ടിയിൽ, മേരി വട്ടയ്ക്കാമുളയിൽ, ഗ്രേസി, ജസി എന്നിവർ പ്രസംഗിച്ചു.
പന്തംകൊളുത്തി പ്രകടനവും യോഗവും
കൽപ്പറ്റ: ഛത്തീസ്ഗഡിൽ രണ്ട് കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റുചെയ്ത് ജയിലാക്കിയതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോണ്ഗ്രസ് യൂണിറ്റിന്റെയും പാരിഷ് കൗണ്സിലിന്റെയും വിവിധ ഭക്ത സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ നഗരത്തിൽ പന്തംകൊളുത്തി പ്രകടനവും യോഗവും നടത്തി. ജിബോയ് വൈപ്പന, സജി പള്ളിപ്പാട്ട്, ജയിംസ് മേലേപ്പള്ളി, സജി വയലിൽ, ലൂക്ക ഉറവിൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
ചെമ്മണ്ണൂർ ജംഗ്ഷനിൽ ചേർന്ന യോഗം ഫൊറോന വികാരി ഫാ.ജോണി പെരുമാട്ടിക്കുന്നിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപത ഡയറക്ടർ ഫാ.ജോബി മുക്കാട്ടുകാവുങ്കൽ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്ക കോണ്ഗ്രസ് രൂപത ട്രഷറർ സജി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
മേഖല ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ, റവ.ഡോ.തോമസ് ജോസഫ് തേരകം, ഫാ.കിരണ്, ഫാ.അനീഷ്, സിസ്റ്റർ ആൻസിറ്റ എസ്സിവി, സിസ്റ്റർ സിസി ജോർജ് എസ്എച്ച്, സിബി ഒഴികെയിൽ, രാജൻബാബു പാലമൂട്ടിൽ, ഷിബിൻ കാഞ്ഞിരത്തിങ്കൽ, ഡിന്േറാ ജോസ്, റാണി വർഗീസ്, ജോണി പാറ്റാനി, സി.എ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
സിപിഐ-എംഎൽ റെഡ്സ്റ്റാർ
കൽപ്പറ്റ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി അറസ്റ്റുചെയ്ത് ജയിലിൽ അടച്ചതിൽ സിപിഐ(എംഎൽ)റെഡ്സ്റ്റാർ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പി.എം. ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോണ്സണ്, കെ. പ്രേംനാഥ് എന്നിവർ പ്രസംഗിച്ചു.
എഎപി പ്രവർത്തകർ മുഖം മൂടി പ്രകടനം നടത്തി
പുൽപ്പള്ളി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റുചെയ്ത് ജയിലിലാക്കിയതിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ മുഖം മൂടി പ്രകടനവും പൊതുസമ്മേളനവും നടത്തി.
അജി കാഞ്ഞിരക്കാട്ട്, എ.എം. ചാക്കോ, ഷാജി വണ്ടന്നൂർ, ഉലഹന്നാൻ മേമാട്ട്, സിജു പൂത്തോട്ടയിൽ, സിനോജ് കാനാട്ട്, മാത്യു തറയിൽ, ബിജു പാക്കം, ഷിനോജ് കണ്ണംപള്ളി, ഷിബി വണ്ടനൂർ, കെ.ജി. ബെന്നി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. പൊതുസമ്മേളനം മണ്ഡലം സെക്രട്ടറി ബേബി തയ്യിൽ ഉദ്ഘാടനം ചെയ്തു. കന്യാസ്ത്രീകളെ അടിയന്തരമായി മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ലിയോ കൊല്ലവേലിൽ അധ്യക്ഷത വഹിച്ചു. മനു മത്തായി, തോമസ് ഒറ്റക്കുന്നേൽ, പി.ടി. മനോജ്, പി.എ. ജയിംസ്, കെ.പി. ജേക്കബ്, ആന്റണി പൂത്തോട്ടയിൽ എന്നിവർ പ്രസംഗിച്ചു.
എകെസിസി മരകാവ് യൂണിറ്റ്
പുൽപ്പള്ളി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതിൽ കത്തോലിക്ക കോണ്ഗ്രസ് മരകാവ് യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭക്തസംഘടനകളുടെ യോഗം പ്രതിഷേധിച്ചു. വികാരി ഫാ.ജോസ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കാലങ്ങളിൽ ക്രൈസ്തവരെ പ്രീണിപ്പിക്കുവാൻ ശ്രമിക്കുന്ന കേന്ദ്ര ഭരണകൂടത്തിന്റെ യഥാർഥ ന്യൂനപക്ഷ വിരോധമാണ് ഛത്തീസ്ഗഡിൽ കണ്ടതെന്നു അദ്ദേഹം പറഞ്ഞു.
ജയിംസ് മറ്റത്തിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ഡോ.ജോമറ്റ് കോതവഴിക്കൽ, ജാഷി ചാരുവേലിൽ, മാനന്തവാടി രൂപത പാസ്റ്ററൽ കൗണ്സിൽ അംഗം റീന പൗലോസ്, വി.എം. പൗലോസ്, ബാബു നന്പുടാകം, ജോർജ് കൊല്ലിയിൽ, ബിജു ഞായപ്പള്ളിൽ, ദീപ മത്തായി എന്നിവർ പ്രസംഗിച്ചു.
പ്രകടനവും പൊതുയോഗവും നടത്തി
സുൽത്താൻ ബത്തേരി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽപ്രകടനവും പൊതുയോഗവും നടത്തി. ഡി.പി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
ബാബു പഴുപ്പത്തൂർ അധ്യക്ഷത വഹിച്ചു. ഉമ്മർ കുണ്ടാട്ടിൽ, ഇന്ദ്രജിത്ത്, സക്കറിയ മണ്ണിൽ, റിനു ജോണ്, നൗഫൽ കൈപ്പഞ്ചേരി, ഇ.എ. ഗോപി, ജിജി അലക്സ്, സഫീർ പഴേരി, ടി.എൻ. സാബു, അസീസ് മാടാല, രാധ വീന്ദ്രൻ, പ്രജിത രവി, ബിന്ദു സുധീർബാബു, സണ്ണി നെടുങ്കല്ലേൽ, ടി.ടി. ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
തവിഞ്ഞാൽ സെന്റ് മേരീസ് ഇടവക
തലപ്പുഴ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ തവിഞ്ഞാൽ സെന്റ് മേരീസ് ഇടവകാംഗങ്ങളുടെ യോഗം പ്രതിഷേധിച്ചു. വികാരി ഫാ. ജയിംസ് പുത്തൻപറന്പിൽ ഉദ്ഘാടനം ചെയ്തു.
നിരപരാധികൾക്കെതിരായ അതിക്രമങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകൾക്കെതിരായ വ്യാജക്കേസ് പിൻവലിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നു യോഗം ആവശ്യപ്പെട്ടു.