ചിറ്റാരിക്കാൽ: ഛത്തീസ്ഗഡിൽ വിദ്യാഭ്യാസ ആരോഗ്യ-മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്തുവരുന്ന കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത് ഗുരുതരമായ വകുപ്പുകൾ ചേർത്ത് ജയിലിൽ അടച്ച ബിജെപി സർക്കാരിന്റെ കിരാതനടപടിക്കെതിരെ എളേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചിറ്റാരിക്കാൽ ടൗണിൽ പ്രതിഷേധകൂട്ടായ്മ നടത്തി.
കെപിസിസി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജോയി ജോസഫ് കിഴക്കരക്കാട്ട് അ ധ്യക്ഷതവഹിച്ചു.
ജയിംസ് പന്തമാക്കൽ, ജോർജുകുട്ടി കരിമഠം, എ.പി. സുരേന്ദ്രൻ, സോജൻ കുന്നേൽ, തോമസ് മാത്യു, സെബാസ്റ്റ്യൻ പൂവത്താനി, മാത്യു സെബാസ്റ്റ്യൻ, ജോയി മാരൂർ, എ.ജെ. ഷാജി, സന്തോഷ് ചൈതന്യ, ജോണി പള്ളത്തുകുഴി, മിനി ഫ്രാൻസിസ്, സിജോ വഴുതനപ്പള്ളി, പ്രശാന്ത് പാറേക്കുടിയിൽ, ജോസ് കുത്തിയതോട്ടിൽ, ബെന്നി ഇലവുങ്കൽ, ജോസ് കാഞ്ഞിരക്കാട്ട്, ശാന്ത കുഞ്ഞിരാമൻ, ഇബ്രാഹിം ചീമേനി എന്നിവർ സംബന്ധിച്ചു.