ഡി​വൈ​എ​ഫ്‌​ഐ പ്ര​തി​ഷേ​ധി​ച്ചു
Thursday, July 31, 2025 7:47 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഛത്തീ​സ്ഗ​ഡി​ല്‍ മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക​ളെ അ​ന്യാ​യ​മാ​യി അ​റ​സ്റ്റ് ചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്‌​ഐ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണി​ല്‍ യു​വ​ജ​ന പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വി. ​ഗി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​പി​ന്‍ ബ​ല്ല​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വി.​പി. അ​മ്പി​ളി, ഹ​രി​ത നാ​ല​പ്പാ​ടം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.