കെ-​ഫോ​ണ്‍ പ​ദ്ധ​തി വ​ഴി ന​ല്‍​കി​യ​ത് 2048 ക​ണ​ക്ഷ​നു​ക​ള്‍
Friday, August 1, 2025 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​മൊ​ക്കെ​യാ​യി ഇ​തു​വ​രെ ന​ല്‍​കി​യ​ത് 2048 കെ-​ഫോ​ണ്‍ ക​ണ​ക്ഷ​നു​ക​ള്‍. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 1,500.673 കി​ലോ​മീ​റ്റ​ര്‍ കേ​ബി​ളു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്.

കെ​എ​സ്ഇ​ബി ട്രാ​ന്‍​സ്മി​ഷ​ന്‍ ട​വ​റു​ക​ളി​ലൂ​ടെ 73.4 65 കി​ലോ മീ​റ്റ​ര്‍ ഒ​പി​ജി​ഡ​ബ്യു കേ​ബി​ളു​ക​ളും 1427.208 കി​ലോ​മീ​റ്റ​ര്‍ എ​ഡി​എ​സ്എ​സ് കേ​ബി​ളു​ക​ള്‍ കെ​എ​സ്ഇ​ബി പോ​സ്റ്റു​ക​ള്‍ വ​ഴി​യു​മാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ജി​ല്ല​യി​ല്‍ 913 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഇ​പ്പോ​ള്‍ കെ-​ഫോ​ണ്‍ നെ​റ്റ്‌​വ​ര്‍​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജി​ല്ല​യി​ല്‍ ആ​കെ 552 ബി​പി​എ​ല്‍ വീ​ടു​ക​ളി​ലാ​ണ് കെ-​ഫോ​ണ്‍ ക​ണ​ക്ഷ​നു​ള്ള​ത്. 583 വാ​ണി​ജ്യ ക​ണ​ക്ഷ​നു​ക​ളും ജി​ല്ല​യി​ല്‍ ന​ല്‍​കി.

പ്രാ​ദേ​ശി​ക ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ വ​ഴി​യാ​ണ് വാ​ണി​ജ്യ ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കു​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 55 ലോ​ക്ക​ല്‍ നെ​റ്റു​വ​ര്‍​ക്ക് ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍ ഇ​തി​നാ​യി കെ​ഫോ​ണു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ക​ണ​ക്ഷ​നു​ക​ള്‍​ക്ക് വേ​ണ്ടി പു​തി​യ ര​ജി​സ്ട്രേ​ഷ​നു​ക​ളും വ​രു​ന്നു​ണ്ട്. ഒ​രു ഐ​എ​ല്‍​എ​ല്‍ ക​ണ​ക്ഷ​നും എ​ട്ട് എ​സ്എം​ഇ ക​ണ​ക്ഷ​നു​ക​ളും ജി​ല്ല​യി​ല്‍ ന​ല്‍​കി.

പു​തി​യ ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​ന്‍ എ​ടു​ക്കാ​ന്‍ എ​ന്‍റെ കെ-​ഫോ​ണ്‍ എ​ന്ന മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ​യോ കെ​ഫോ​ണ്‍ വെ​ബ്സൈ​റ്റി​ലൂ​ടെ​യോ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
18005704466 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പ​ര്‍ വ​ഴി​യും ക​ണ​ക്ഷ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.