മ​ണ​ല്‍ മാ​ഫി​യ​യ്ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി പോ​ലീ​സ്
Friday, August 1, 2025 1:09 AM IST
കാ​സ​ര്‍​ഗോ​ഡ്: അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ ക​ട​ത്തു​ന്ന സം​ഘ​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി ജി​ല്ലാ പോ​ലീ​സ്.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി (ഇ​ന്‍​ചാ​ര്‍​ജ്) വി.​വി. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ്, കു​മ്പ​ള, മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ക​ട​വു​ക​ളി​നി​ന്നും മ​ണ​ല്‍ നി​റ​ച്ചു വെ​ച്ച ചാ​ക്കു​ക​ളും തോ​ണി​യു​ള്‍​പ്പെ​ട​യു​ള്ള​വ പി​ടി​കൂ​ടി ന​ട​പ​ടി​ക്ക് വി​ധേ​യ​മാ​ക്കി.

പ​രി​ശോ​ധ​ന​യി​ല്‍ ഇ​തു​വ​രെ 3000 ത്തി​ല്‍ അ​ധി​കം മ​ണ​ല്‍ ചാ​ക്കു​ക​ളും പ​ത്തി​ല​ധി​കം തോ​ണി​യും പി​ടി​കൂ​ടി. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രും.