ക​ന്യാ​സ്ത്രീ​ക​ളെ ജ​യി​ലി​ല​ട​ച്ച​തി​നെ​തി​രെ മ​ഹി​ള- യു​വ​ജ​ന പ്ര​തി​ഷേ​ധം
Tuesday, July 29, 2025 2:42 AM IST
പ​ര​പ്പ: പ​തി​റ്റാ​ണ്ടു​ക​ളാ​യി തി​രു​വ​സ്‌​ത്ര​മ​ണി​ഞ്ഞ് വ​ട​ക്കേ​യി​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​തു​ര​ശു​ശ്രൂ​ഷ രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ്യാ​പൃ​ത​രാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ളെ ക​ള്ള​ക്കേ​സെ​ടു​ത്ത് ജ​യി​ലി​ല​ട​ച്ച ന​ട​പ​ടി​ക്കെ​തി​രെ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ​യും ഡി​വൈ​എ​ഫ്ഐ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ര​പ്പ ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

കെ.​വി. ത​ങ്ക​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മ​ണി ര​വി, എ.​ആ​ർ. അ​ഗ​ജ, എ.​ആ​ർ. രാ​ജു, സി.​വി. മ​ന്മ​ഥ​ൻ, ബി. ​രാ​ഹു​ൽ, എ.​ആ​ർ. വി​ജ​യ​കു​മാ​ർ, ടി. ​സ്വ​ർ​ണ​ല​ത, ടി.​പി. ത​ങ്ക​ച്ച​ൻ, സി. ​ര​തീ​ഷ്, അ​മ​ൽ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.