ഭാ​ര​ത് സ്‌​പെ​ഷ​ല്‍ ഒ​ളിമ്പിക്‌​സ്: ര​ജ​ത​ശോ​ഭ​യോ​ടെ പാ​ര്‍​വ​തി
Wednesday, July 30, 2025 1:04 AM IST
പെ​ര്‍​ള: ഛത്തീ​സ്ഗ​ഡി​ലെ ബി​ലാ​സ്പൂ​രി​ല്‍ ന​ട​ന്ന ഭാ​ര​ത് സ്‌​പെ​ഷ​ല്‍ ഒ​ളിം​പി​ക്‌​സി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​യി പെ​ര്‍​ള ന​വ​ജീ​വ​ന സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി സി. ​പാ​ര്‍​വ​തി. ബൗ​ളിം​ഗ് ഗെ​യി​മാ​യ ബോ​ച്ചെ​യി​ലെ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലാ​ണ് പാ​ര്‍​വ​തി​യു​ടെ മെ​ഡ​ല്‍ നേ​ട്ടം.

ഭാ​ര​ത് സ്‌​പെ​ഷ​ല്‍ ഒ​ളിമ്പിക്‌​സി​ല്‍ മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​നി​യാ​ണ് പാ​ര്‍​വ​തി. സീ​താം​ഗോ​ളി​യി​ലെ എം. ​ര​വി​കു​മാ​ര​യു​ടെ​യും സി. ​മി​നി​മോ​ളു​ടെ​യും മ​ക​ളാ​ണ്.

പാ​ര്‍​വ​തി​ക്കും കോ​ച്ച് സാം ​ഡേ​വി​ഡ്‌​സ​ണും കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ന​വ​ജീ​വ​ന സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ സ്വീ​ക​ര​ണം ന​ല്‍​കി.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് ചെ​മ്പോ​ട്ടി​ക്ക​ല്‍, സി​സ്റ്റ​ര്‍ സെ​സി​ന്‍ എ​ഫ്‌​സി​സി, സി​സ്റ്റ​ര്‍ ഷെ​ന്‍​സി ജോ​സ് എ​ഫ്‌​സി​സി, സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ് അ​ഞ്ജ​ലി, ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ് അ​ഞ്ജു, സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​റ്റ​ര്‍​മാ​രാ​യ ശ്യാ​മി​ലി, നി​ഖി​ല എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.