ക്ലാ​സ് മു​റി​ക​ളി​ൽ പ​ത്ര​ങ്ങ​ളു​മാ​യി ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്ത്‌
Tuesday, July 29, 2025 2:42 AM IST
ചി​റ്റാ​രി​ക്കാ​ൽ: വി​ദ്യാ​ർ​ഥി​ക​ളി​ൽ വാ​യ​നാ​ശീ​ല​വും പൊ​തു​വി​ജ്ഞാ​ന​വും വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ഈ​സ്റ്റ്‌ എ​ളേ​രി പ​ഞ്ചാ​യ​ത്ത്‌. പ​ഞ്ചാ​യ​ത്ത്‌ പ​രി​ധി​യി​ൽ ഉ​ള്ള മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും ഓ​രോ ക്ലാ​സ് മു​റി​യി​ലും ഓ​രോ പ​ത്രം വീ​തം വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ദി​ന​പ​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

വ​ർ​ഷാ​വ​സാ​നം വ​രെ പ​ത്ര​വി​ത​ര​ണം തു​ട​രും. ദീ​പി​ക, മ​ല​യാ​ള മ​നോ​ര​മ, മാ​തൃ​ഭൂ​മി പ​ത്ര​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു 150 ഓ​ളം പ​ത്ര​ങ്ങ​ൾ ആ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ത്ര​വി​ത​ര​ണ​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണി​വ​യ​ൽ ഗ​വ. ടി​ടി​ഐ​യി​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി നി​ർ​വ​ഹി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ.​പി. ര​തീ​ഷ്, യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ഹ​രി​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ത്ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.