പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തി
Thursday, July 31, 2025 7:47 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ഛ​ത്തീ​സ്ഗ​ഡി​ലെ ദു​ർ​ഗി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ടു മ​ല​യാ​ളി ക​ന്യാ​സ്തീ​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യും അ​വ​രെ എ​ത്ര​യും വേ​ഗം ജ​യി​ൽ വി​മോ​ചി​ത​രാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വെ​ള്ള​രി​ക്കു​ണ്ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.

രാ​ജ്യം ഭ​ര​ണ​ഘ​ട​ന​യി​ലൂ​ടെ അ​നു​വ​ദി​ക്കു​ന്ന സ്വാ​ത​ന്ത്ര്യം എ​ല്ലാ പൗ​ര​ൻ​മാ​ർ​ക്കും അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നും അ​തി​നെ​തി​രെ​യു​ള്ള ഇ​ത്ത​രം പ​ര​സ്യ​മാ​യ അ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും സം​ഘാ​ത​മാ​യ ദു​രാ​രോ​പ​ണ​ങ്ങ​ളും വ​ലി​യ ആ​ശ​ങ്ക​യു​ണ​ർ​ത്ത​താ​ണെ​ന്നും ക​ന്യാ​സ്തീ​ക​ൾ​ക്ക് മോ​ച​നം ന​ൽ​ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം ആ​വ​ശ്യ​പ്പെ​ട്ടു.

ബെ​ന്നി മ​ടു​ക്കാ​ക്കു​ഴി, ബീ​ന ബേ​ബി, ടെ​സി പാ​റ​ത്താ​നം, ജ​യ​റാ​ണി പാ​ല​മ​റ്റം, ബെ​ന്നി പാ​യ്ക്കാ​ട്ട്, മി​നി പാ​ല​ത്താ​നം, മ​നു മ​ണ​ക്കാ​ട്ട്, ജി​ൻ​സ​ൺ വി​ത​യ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.