ഓ​ട്ടോ​ഡ്രൈ​വർ ലോ​ഡ്ജി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
Thursday, July 31, 2025 10:17 PM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ഓ​ട്ടോ​ഡ്രൈ​വ​റെ ലോ​ഡ്ജു​മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൈ​ക്കാ​ട് ത​ട്ടം​വി​ളാ​കം ടി​സി 16/1177-ല്‍ ​വ​സ​ന്ത​കു​മാ​ര്‍ (53) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ത​മ്പാ​നൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​രു ലോ​ഡ്ജി​നു​ള്ളി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കു​റ​ച്ചു​നാ​ളാ​യി ഇ​ദ്ദേ​ഹം ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കഴിഞ്ഞദിവസം ഓ​ട്ടോ​റി​ക്ഷ സ​വാ​രി ക​ഴി​ഞ്ഞ് എ​ത്തി​യ വ​സ​ന്ത​കു​മാ​ര്‍ മു​റി​യി​ല്‍ വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി ക​യ​റി​യ​താ​ണ്. പിന്നീട് ഇ​യാ​ളെ പു​റ​ത്തു​ക​ണ്ടി​രു​ന്നി​ല്ല. തുടർന്ന് സു​ഹൃ​ത്തു​ക്ക​ള്‍ എ​ത്തി മു​റി തു​റ​ന്നു നോ​ക്കു​മ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നി​ര​വ​ധി അ​സു​ഖ​ങ്ങ​ള്‍ ഉ​ള്ള​താ​യാ​ളാ​യി​രു​ന്നു വ​സ​ന്ത​കു​മാ​റെ​ന്നും ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നു ക​രു​തു​ന്ന​താ​യും ത​മ്പാ​നൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി.