സ്വ​പ്ന സ​ജി വെ​ഞ്ഞാ​റ​മൂ​ട് റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ്
Friday, August 1, 2025 6:59 AM IST
വെ​ഞ്ഞാ​റ​മൂ​ട് : വെ​ഞ്ഞാ​റ​മൂ​ട് റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി സ്വ​പ്ന സ​ജി ചു​മ​ത​ല​യേ​റ്റു. ക്ല​ബി​ന്‍റെ മു​പ്പ​ത്തി​യാ​റാ​മ​ത് പ്ര​സി​ഡ​ന്‍റാ​യാ​ണ് സ്വ​പ്ന സ​ജി ചു​മ​ത​ല​യേ​റ്റ​ത്. വെ​ഞ്ഞാ​റ​മൂ​ട് റോ​ട്ട​റി ഹാ​ളി​ൽ ന​ട​ന്ന സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി​യാ​യി എ.​എ. റ​ഷ​ദും, ട്ര​ഷ​റ​റാ​യി ദി​ലീ​പ് കു​മാ​റും ചു​മ​ത​ല​യേ​റ്റു.

എം.​ഐ. അ​നീ​ഷ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ മു​ൻ അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ വി.​വി.​സ​ജി, മു​ൻ ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ സ​ജി മാ​ത്യു, കെ​എ​സ്ആ​ർ​ടി​സി എം​ഡി പ്ര​മോ​ജ് ശ​ങ്ക​ർ,ഗോ​കു​ലം ഗ്രൂ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ മ​നോ​ജ​ൻ ,മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ര​വീ​ന്ദ്ര​ൻ നാ​യ​ർ ,

ശ​ശീ​ന്ദ്ര​ൻ നാ​യ​ർ , എ​സ് ന​ജു​മു​ദ്ദീ​ൻ, ആ​ന​ക്കു​ഴി റ​ഷീ​ദ്, പ്രേം​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ച​ട​ങ്ങി​ൽ ക​ർ​ഷ​ക​ർ​ക്കു​ള്ള പ​ണി​യാ​യു​ധ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണം, ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം തു​ട​ങ്ങി​യ​വ ന​ട​ന്നു.