7.5 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Saturday, August 2, 2025 6:51 AM IST
പൂ​ന്തു​റ: ഏ​ഴ​ര ലി​റ്റ​ര്‍ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വി​നെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ട്ട​ത്ത​റ ബീ​മാ​പ​ള​ളി ടി​സി -71 /687-ല്‍ ​പ്ര​കാ​ശ് (22) ആ​ണ് പി​ടി​യി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 9.00 മ​ണി​യോ​ടു​കൂ​ടി മു​ട്ട​ത്ത​റ ബി​വ​റേ​ജ​സി​നു സ​മീ​പ​ത്തു​വ​ച്ച് സ്‌​കൂ​ട്ട​റി​ല്‍ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ മ​ദ്യ​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

15 ബോ​ട്ടി​ലു​ക​ളി​ലാ​യി 7.5 ലി​റ്റ​ര്‍ മ​ദ്യ​മാ​ണ് പ്ര​കാ​ശി​ല്‍ നി​ന്നും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. നി​യ​മ​പ​ര​മാ​യി മൂ​ന്ന് ലി​റ്റ​ര്‍ മ​ദ്യം മാ​ത്ര​മേ കൈ​വ​ശം സൂ​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള​ളു.

ഇ​യാ​ള്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി പ​ല ത​വ​ണ​ക​ളാ​യി മു​ട്ട​ത്ത​റ ബി​വ​റേ​ജ​സി​ല്‍ നി​ന്നും വാ​ങ്ങി സ്‌​കൂ​ട്ട​റി​ല്‍ സൂ​ക്ഷി​ച്ച ഷേ​ഷം വീ​ട്ടി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.