സം​സ്‌​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​പ​ടി മാ​ലി​ന്യം വേ​ര്‍​തി​രി​ക്കു​ന്ന​ത്: ജി​ല്ലാ ക​ള​ക്ട​ര്‍
Friday, August 1, 2025 6:59 AM IST
പേ​രൂ​ര്‍​ക്ക​ട: മാ​ലി​ന്യം ശ​രി​യാം​വ​ണ്ണം വേ​ര്‍​തി​രി​ക്കു​ന്ന​താ​ണ് മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി. തൈ​ക്കാ​ട് മോ​ഡ​ല്‍ ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ ഗ്രീ​ന്‍ ചാ​മ്പ്‌​സ് ഇ​ങ്ക് ഷി​ഫ്റ്റ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

ഒ​റ്റ​ത്ത​വ​ണ പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക​യും പ്ര​കൃ​തി​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി ല​ളി​ത ജീ​വി​തം ന​യി​ക്കാ​ന്‍ ഓ​രോ​രു​ത്ത​രും ത​യാ​റാ​വു​ക​യും വേ​ണം. ഇ​തി​ലൂ​ടെ ഒ​രു ഗ്രീ​ന്‍ ചാ​മ്പ്യ​നെ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നും ക​ള​ക്ട​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കു​ട്ടി​ക​ള്‍​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ഉ​ണ്ടാ​യി​രു​ന്നു. ഡി​ഡി​ഇ ശ്രീ​ജ ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ ശി​വ​ശ​ക്തി​വേ​ല്‍, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ കെ.​വി. പ്ര​മോ​ദ്, ശു​ചി​ത്വ​മി​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.